Toyota Innova Hycross Facelift teased YouTube
Automobile

അടിമുടി മാറ്റം; ഇന്നോവ ഹൈക്രോസ് ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് നാളെ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡല്‍ ആയ ഇന്നോവ ഹൈക്രോസിന്റെ പരിഷ്‌കരിച്ച 2026 പതിപ്പ് ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡല്‍ ആയ ഇന്നോവ ഹൈക്രോസിന്റെ പരിഷ്‌കരിച്ച 2026 പതിപ്പ് ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പരിഷ്‌കരിച്ച ഈ എംപിവി പുതിയ ഡിസൈനിലും നിരവധി ഫീച്ചറുകളുമായാണ് വിപണിയില്‍ എത്തുക.

പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളാണ് ഏറ്റവും വലിയ പ്രത്യേകത. ബോണറ്റിന് താഴെ കാണുന്ന ക്രോം ഘടകം, വാഹനത്തിന് പുതിയ ഗ്രില്ല് ലഭിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കൂടാതെ മുന്‍വശത്തെയും പിന്നിലെയും ബമ്പറുകളില്‍ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതിയ അലോയ് വീലുകളും പരിഷ്‌കരിച്ച ടെയില്‍ ലൈറ്റുകളും ഇതില്‍ നല്‍കാന്‍ സാധ്യതയുണ്ട്.

കിജാങ് ഇന്നോവ സെനിക്സ് മോഡലിലേതിന് സമാനമായ മാറ്റങ്ങള്‍ പുതിയ വാഹനത്തിലും പ്രതീക്ഷിക്കാം. വലിപ്പമേറിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റും 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തില്‍ ഉള്‍പ്പെട്ടേക്കാം. എന്നാല്‍ ടെക്നിക്കല്‍ വശങ്ങളിലെ മാറ്റങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫ്ലെക്സ് ഫ്യൂവല്‍ പതിപ്പിന് സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. നിലവില്‍ 2.0 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ എംപിവി ലഭ്യമാണ്. ഇവ യഥാക്രമം ഇ- സിവിടി, സിവിടി ഗിയര്‍ബോക്സുകളുമായാണ് വരുന്നത്. VX (O) വേരിയന്റ് വരെ എട്ട് സീറ്റുകളുള്ള പതിപ്പ് ലഭ്യമാണ്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന ZX, ZX (O) ട്രിമ്മുകള്‍ ഏഴ് സീറ്റുകളോടു കൂടി സ്‌ട്രോങ് ഹൈബ്രിഡ് സംവിധാനത്തില്‍ മാത്രമേ ലഭിക്കൂ.

Toyota Innova Hycross Facelift India Launch Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പരസ്യസംവാദത്തിന് തയ്യാറുണ്ടോ; ഞാന്‍ എല്ലാം ഡയറിയില്‍ എഴുതിവച്ചിട്ടുണ്ട്; വെല്ലുവിളിച്ച് ഉണ്ണിത്താന്‍

'കൊല്ലപ്പെടാൻ വേണ്ടിയാണ് അച്ഛന്റെ സുരക്ഷ മനഃപൂർവ്വം പിൻവലിച്ചത്'; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

ഞാനൊക്കെ പഠിച്ചു വളർന്നത് ഇത്തരം ചിത്രങ്ങളിലൂടെ; രാഹുലിന്റെ സമീപനം കാണുമ്പോൾ സന്തോഷം: പൃഥ്വിരാജ്

മധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി കളയണോ? റോസ്റ്റ് ആക്കാനും വറുക്കാനും ബെസ്റ്റ്

ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷം കോടി രൂപ; വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ കാരണമെന്ത്?