മുംബൈ: പ്രീമിയം ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വിഎല്‍എഫിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ വിഎല്‍എഫ് സ്ട്രാഡ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. വിഎല്‍എഫ് സ്‌കൂട്ടറുകളുടെ ഇന്ത്യന്‍ വിതരണക്കാരായ മോട്ടോഹൗസ് ആണ് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. 1,19,999 രൂപയാണ് പ്രാരംഭ വില( എക്‌സ് ഷോറൂം).
ബേസ് മോഡലായ സിറ്റി വേരിയന്റിനാണ് 1,19,999 രൂപ വില. കൂടുതല്‍ ഫീച്ചറുകളുള്ള മാക്‌സ് വേരിയന്റിന്് 1,55,500 രൂപയാണ് എക്‌സ് ഷോറൂം വില. 2.16kwh എല്‍എഫ്പി സിംഗിള്‍ റിമൂവബിള്‍ ബാറ്ററിയാണ് സിറ്റിയില്‍ ഉള്ളത്. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ റേഞ്ച് ആണ് അവകാശപ്പെടുന്നത്. മാക്‌സ് വേരിയന്റില്‍ രണ്ട് 2.16kwh എല്‍എഫ്പി റിമൂവബിള്‍ ബാറ്ററികളാണ് ഉള്ളത്. ഇവ രണ്ടും ചേര്‍ന്നുള്ള ശേഷി 4.32kwh വരും. ഇതിന്റെ റേഞ്ച് 250 കിലോമീറ്റര്‍ ആണെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ടും 4.8kw പീക്ക് പവറാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും.
രണ്ടു മോഡലുകള്‍ക്കും ഇക്കോ(മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗം), സിറ്റി (മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗം), സ്‌പോര്‍ട് ( മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗം) എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളും റിവേഴ്‌സ് ഫങ്ഷണാലിറ്റിയുമുണ്ട്. അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, എല്‍ഇഡി ലൈറ്റിങ്, ഡ്യുവല്‍ ബീം പ്രോജക്ടര്‍ ഹെഡ്‌ലാമ്പ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. യുഎസ്ബി ടൈപ്പ് എ, ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍, സ്റ്റാന്‍ഡേര്‍ഡ് റിയര്‍ കാരിയര്‍ റാക്ക്, കോമ്പി ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിരിക്കുന്നു. ടെലിസ്‌കോപ്പിക് ഫോര്‍ക്കും ഡ്യുവല്‍ സ്പ്രിങ്ങുകളും ഉള്ള 16-14 ഇഞ്ച് അലോയ് വീലുകളും ഇരുവശത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളും ഇതില്‍ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates