Anthropic file/ANI
Business

ഒറ്റ ദിനം കൊണ്ട് 5100 ജീവനക്കാര്‍ കോടിപതികള്‍, ജാക്ക്‌പോട്ട് സമ്മാനിച്ച് ആന്ത്രോപിക്; ചരിത്രം കുറിച്ച് ഐപിഒ

ഐപിഒയില്‍ ചരിത്രം കുറിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഭീമനായ ആന്ത്രോപിക്കിന്റെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെ, സ്ഥാപകരുടെ മൊത്തം ആസ്തി 16,000 കോടി ഡോളറിലേക്ക് ഉയര്‍ന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂയോർക്ക്: ഐപിഒയില്‍ ചരിത്രം കുറിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഭീമനായ ആന്ത്രോപിക്കിന്റെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെ, സ്ഥാപകരുടെ മൊത്തം ആസ്തി 16,000 കോടി ഡോളറിലേക്ക് ഉയര്‍ന്നു. ഏഴുപേരാണ് കമ്പനിയുടെ സ്ഥാപകരായുള്ളത്.

ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടിക അനുസരിച്ച് ഓരോരുത്തര്‍ക്കും 2,400 കോടി ഡോളറിന്റെ ആസ്തിയാണ് രേഖപ്പെടുത്തുന്നത്. ഏകദേശം 5,100 ജീവനക്കാര്‍ കോടിപതികളായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ തന്നെ 2,800 പേര്‍ക്ക് ഒരു കോടി ഡോളറിലധികം മൂല്യം വരുന്ന ഓഹരികള്‍ കൈവശമുണ്ട്.

അതിനിടെ കമ്പനിയുടെ വിപണി മൂല്യം വ്യാഴാഴ്ച 1.8 ലക്ഷം കോടി ഡോളറില്‍ എത്തി. ഓഫര്‍ വിലയിലും 17 ശതമാനം ഉയര്‍ന്ന നിലയിലാണ് കമ്പനി ആദ്യദിനം വ്യാപാരം നിര്‍ത്തിയത്. ഐപിഒ വിലയായ 83 ഡോളറിലും 30 ശതമാനം ഉയര്‍ന്ന നിരക്കില്‍ ഓഹരിയൊന്നിന് 111.5 ഡോളറിലാണ് കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. നിലവില്‍ വിപണി മൂല്യത്തില്‍ ലോകത്തിലെ ഏഴാമത്തെ വലിയ കമ്പനിയാണ് ആന്ത്രോപിക്.

Anthropic’s employees are now millionaires

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അൺ എയ്ഡഡ് സ്‌കൂൾ വിദ്യാർഥികളേ, ഈ അവസരം പാഴാക്കരുത്; അഡീഷണൽ മാത്തമാറ്റിക്‌സ് പഠിക്കാം!

കുരുക്ക് ഒഴിവാക്കാന്‍ 'ഷോര്‍ട്ട് കട്ട്' വേണ്ട; ഹാര്‍ഡ് ഷോള്‍ഡറിലൂടെ ഓവര്‍ടേക്കിങ് അരുത് !

ട്രെയിനില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തുകൊന്നു; മൃതദേഹം യാര്‍ഡിലെ കോച്ചിനുള്ളില്‍; 31 കാരന്‍ പിടിയില്‍

IHMCT-ൽ ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവ്; പ്ലസ് 2 മതി, കോവളത്ത് നിയമനം

സ്വർണക്കോലത്തിൽ എഴുന്നള്ളിപ്പ്, ​ഗുരുവായൂർ ഏകാദശിയുടെ ഐതിഹ്യമെന്ത്?; അറിയാം വ്രതവും അനുഷ്ഠാനങ്ങളും