home loan പ്രതീകാത്മക ചിത്രം
Business

വീട് സ്വന്തമാക്കാന്‍ വായ്പ എടുക്കാന്‍ പോകുകയാണോ?; പലിശ ഭാരം കുറയ്ക്കാന്‍ ഇതാ അഞ്ചു വഴികള്‍

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇത് പൂര്‍ത്തിയാക്കാന്‍ ഏത് മാര്‍ഗമാണ് എളുപ്പം അത് സ്വീകരിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സാധാരണ നിലയില്‍ ഭവന വായ്പകളെയാണ് കൂടുതല്‍ ആളുകളും ആശ്രയിക്കാറ്. ഇത്തരത്തില്‍ ഭവന വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ആലോചിക്കാതെ ധൃതിപിടിച്ച് ലോണ്‍ എടുക്കുന്നത് ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കാം. ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അവ ചുവടെ:

1. ആദ്യം സാമ്പത്തിക ശേഷി കൃത്യമായി വിലയിരുത്തുകയാണ് വേണ്ടത്. വിവിധ ബാങ്കുകളുടെ വായ്പാ ഓഫറുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാം. പ്രതിമാസ വരുമാനത്തിന്റെ 45 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐ തുകയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുക. വായ്പയെടുക്കുന്ന സമയത്ത് ഉയര്‍ന്ന തുക ഡൗണ്‍ പേയ്മെന്റായി നല്‍കിയാല്‍ പ്രതിമാസ ഇഎംഐ കുറയ്ക്കാന്‍ സാധിക്കും.

2. വായ്പാ അപേക്ഷ നല്‍കുന്ന സമയത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകള്‍, പ്രോസസിങ് ഫീസുകള്‍, മറ്റ് സര്‍വീസ് ചാര്‍ജുകള്‍ തുടങ്ങിയവ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാറുണ്ട്. വായ്പ അപേക്ഷ നല്‍കുന്നതിന് മുന്‍പ് തന്നെ ഇത്തരം നിരക്കുകളെക്കുറിച്ച് വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഈ ചാര്‍ജുകള്‍ ഒറ്റത്തവണയായി അടക്കേണ്ടതാണോ അതോ പ്രതിമാസം നല്‍കേണ്ടതാണോ എന്ന കാര്യവും ഉറപ്പുവരുത്തുക.

3. തിരിച്ചടവ് കാലാവധി നിശ്ചയിക്കുമ്പോള്‍ ശ്രദ്ധിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. കാലാവധി കൂടുന്തോറും പ്രതിമാസ തിരിച്ചടവ് കുറയുമെങ്കിലും ബാങ്കിന് നല്‍കേണ്ടിവരുന്ന ആകെ പലിശ വര്‍ദ്ധിക്കും. അതിനാല്‍ സാമ്പത്തിക ശേഷി നോക്കി കുറഞ്ഞ കാലാവധി തെരഞ്ഞെടുക്കുന്നതാണ് പലിശ ലാഭിക്കാന്‍ ഏറ്റവും ഉത്തമം.

4.വായ്പ വേഗത്തില്‍ അനുവദിച്ചു കിട്ടാനും കുറഞ്ഞ പലിശ ലഭിക്കാനും 750ന് മുകളിലുള്ള ക്രെഡിറ്റ് സ്‌കോര്‍ അത്യന്താപേക്ഷിതമാണ്.

5.ഭാവിയില്‍ വായ്പ മുന്‍കൂട്ടി അടച്ചു തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണം. ആവശ്യമായ എല്ലാ രേഖകളും മുന്‍കൂട്ടി തയ്യാറാക്കുന്നത് നടപടികള്‍ വേഗത്തിലാക്കും.

Are you going to take a loan to buy a house? Here are five ways to reduce the interest burden

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്ലാതെ റാന്നിയിൽ ഡാം തുറന്നുവിട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്നും പിണറായി വിജയൻ

പാലക്കുഴി വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് അപകടം; തമിഴ്‌നാട് സ്വദേശിനി മരിച്ചു, സുഹൃത്തിനെ രക്ഷപ്പെടുത്തി

വീട്ടിൽ ബ്ലീച്ച് ഉപയോഗിക്കുമ്പോൾ, ഈ അബദ്ധങ്ങൾ ഒഴിവാക്കുക

മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഒഴിവാക്കാം; ഇക്കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെയ്ക്കാം

'പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും; മനുഷ്യത്വത്തേക്കാള്‍ വലുതല്ല രാഷ്ട്രീയം'; നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍