ടാറ്റയും ദസ്സാള്‍ട്ടും കൈകോര്‍ക്കുന്നു ( Rafale ) IMAGE CREDIT: IANS
Business

റഫാല്‍ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും; ടാറ്റയും ദസ്സാള്‍ട്ടും കൈകോര്‍ക്കുന്നു

റഫാല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷന്‍, ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യയ്ക്കും മറ്റ് ആഗോള വിപണികള്‍ക്കുമായി യുദ്ധവിമാനങ്ങളുടെ ചില ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഫാല്‍ (Rafale ) യുദ്ധവിമാനങ്ങളുടെ നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷന്‍, ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യയ്ക്കും മറ്റ് ആഗോള വിപണികള്‍ക്കുമായി യുദ്ധവിമാനങ്ങളുടെ ചില ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. റഫാല്‍ യുദ്ധവിമാനത്തിന്റെ ഫ്യൂസലേജ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനായി ഇരു കമ്പനികളും നാല് ഉല്‍പ്പാദന- കൈമാറ്റ കരാറുകളില്‍ ഒപ്പുവെച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ഹൈദരാബാദില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും.

ഇത് ഇന്ത്യയുടെ എയ്‌റോസ്‌പേസ് അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു പ്രധാന നിക്ഷേപമാണെന്നും വിമാനങ്ങളുടെ നിര്‍മ്മാണത്തിനുള്ള ഒരു നിര്‍ണായക കേന്ദ്രമായി ഇത് മാറുമെന്നും ദസ്സാള്‍ട്ട് അറിയിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായാണ് റഫാല്‍ വിമാനത്തിന്റെ പ്രധാന ഘടനാപരമായ ഭാഗങ്ങളായ റിയര്‍ ഫ്യൂസലേജിന്റെ വശങ്ങളിലെ ഷെല്ലുകള്‍, പൂര്‍ണ്ണമായ പിന്‍ഭാഗം, മധ്യഭാഗം, മുന്‍ഭാഗം എന്നിവ നിര്‍മ്മിക്കുന്നതിനായി ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഹൈദരാബാദില്‍ ഒരു അത്യാധുനിക ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നത്. 2028 സാമ്പത്തിക വര്‍ഷത്തോടെ ആദ്യ ഫ്യൂസലേജ് ഭാഗങ്ങള്‍ അസംബ്ലി ലൈനില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സൗകര്യം വഴി പ്രതിമാസം രണ്ട് പൂര്‍ണ്ണ ഫ്യൂസലേജുകള്‍ വരെ നിര്‍മ്മിക്കാന്‍ സാധിക്കും.

ഫ്രാന്‍സിന് പുറത്ത് റഫാല്‍ വിമാനങ്ങളുടെ ഫ്യൂസ്ലേജ് നിര്‍മ്മിക്കുന്നത് ഇതാദ്യമായാണ്. 'ആദ്യമായി, റഫാല്‍ വിമാനങ്ങളുടെ ഫ്യൂസ്ലേജുകള്‍ ഫ്രാന്‍സിന് പുറത്ത് നിര്‍മ്മിക്കും. ഇന്ത്യയിലെ ഞങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതില്‍ ഇത് ഒരു നിര്‍ണായക ചുവടുവയ്പ്പാണ്. ഇന്ത്യന്‍ എയ്റോസ്പേസ് വ്യവസായത്തിലെ പ്രധാന കളിക്കാരില്‍ ഒരാളായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഉള്‍പ്പെടെയുള്ള ഞങ്ങളുടെ പ്രാദേശിക പങ്കാളികളുടെ വിപുലീകരണത്തിന് നന്ദി, ഈ വിതരണ ശൃംഖല റഫാലിന്റെ വിജയകരമായ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കും,'- ദസ്സാള്‍ട്ട് ഏവിയേഷന്റെ ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപ്പിയര്‍ പറഞ്ഞു.

ഈ പങ്കാളിത്തം ഇന്ത്യയുടെ എയ്റോസ്പേസ് യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ സുകരണ്‍ സിങ് പറഞ്ഞു. വിമാനത്തിന്റെ പ്രധാന ഭാഗമായ ഫ്യൂസലേജ് ഒരു നീണ്ട പൊള്ളയായ ട്യൂബാണ്. ഇത് വിമാനത്തിന്റെ എല്ലാ ഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്നു. ഭാരം കുറയ്ക്കുന്നതിനായി ഫ്യൂസ്‌ലേജ് പൊള്ളയായിട്ടാണ് നിര്‍മ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്