Union Finance Minister Nirmala Sitharaman  file
Business

ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഇപിഎഫ് വേതന പരിധി 25,000 രൂപയായി ഉയര്‍ത്തും; ധനമന്ത്രാലയത്തിന്റെ അംഗീകാരം

ഇപിഎഫ് വേതന പരിധി 15,000ല്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഇപിഎഫ് വേതന പരിധി 15,000ല്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. പത്തുവര്‍ഷത്തിലേറെയായി മാറ്റമില്ലാതെ തുടര്‍ന്ന പരിധി ഉയര്‍ത്താനാണ് അംഗീകാരം നല്‍കിയത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ ജീവനക്കാര്‍ നിര്‍ബന്ധിത പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ പരിധിയില്‍ വരും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം വരികയുള്ളൂ.

ഇതുവരെ അടിസ്ഥാന ശമ്പളമായി പ്രതിമാസം 15000 രൂപ വരെ ലഭിച്ചിരുന്ന ജീവനക്കാര്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. വേതന പരിധി ഉയര്‍ത്തുന്നതോടെ 25000 രൂപ വരെ ശമ്പളമുള്ള ജീവനക്കാര്‍ക്കും പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ ആനുകൂല്യം ലഭിക്കും. ഇത് സര്‍ക്കാരിന്റെയും കമ്പനികളുടെയും സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കും. വേതനപരിധി ഉയരുന്നതോടെ സംഭാവനകളും ഉയരും. ഇത് ഉയര്‍ന്ന വിരമിക്കല്‍ കോര്‍പ്പസ് സാധ്യമാക്കും. ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം സംഭാവന ചെയ്യേണ്ടതുണ്ട്. തൊഴിലുടമ നല്‍കുന്ന 12 ശതമാനം സംഭാവനയില്‍ 8.33 ശതമാനം പെന്‍ഷന്‍ പദ്ധതിയിലേക്കാണ് പോകുക.

കൂടുതല്‍ ജീവനക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടി വരുന്നതിനാല്‍ കമ്പനികളുടെ പേറോള്‍ ചെലവ് ഉയരും. പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതവും വര്‍ധിക്കും.

FinMin approves raising Employee Provident Fund wage ceiling to Rs 25,000 a month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സല്‍ക്കാരമല്ല, അന്ന് വൈകീട്ട് മൂന്നുമണിക്കാണ് ഭക്ഷണം കഴിച്ചത്; അത്ര വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു'

പ്രവാസികള്‍ക്ക് നേട്ടം; നാട്ടിലേക്ക് പണം അയച്ചാല്‍ വന്‍നേട്ടം, ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

സമീറിനെ കെസി മറന്നില്ല; ഡികെ മന്ത്രിസഭയിലേക്ക്; മലയാളി എൻഎ ഹാരിസ് പുറത്ത്

കെസിഎൽ ഫാൻ ലീഗ്; കോൺക്വറേഴ്സ് ക്രിക്കറ്റ് ക്ലബിന് ജയം

ക്ലെയിം സെറ്റില്‍മെന്റ് രണ്ടുദിവസത്തിനകം, പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കല്‍ ഫാസ്റ്റ് ട്രാക്കില്‍; യുപിഐ വഴി പണം അക്കൗണ്ടില്‍ ഉടന്‍