അവശ്യ മരുന്നുകളുടെ വിലയിൽ 10 മുതൽ 20 ശതമാനം വരെ വർധനയ്ക്ക് സാധ്യത പ്രതീകാത്മ ചിത്രം
Business

കാന്‍സര്‍ അടക്കം അവശ്യമരുന്നുകളുടെ വില വര്‍ധിച്ചേക്കും; 20 ശതമാനം വരെ കൂടും?

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ വിതരണ തടസ്സങ്ങള്‍ മൂലം ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിലയില്‍ 10 മുതല്‍ 20 ശതമാനം വരെ വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ വിതരണ തടസ്സങ്ങള്‍ മൂലം ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിലയില്‍ 10 മുതല്‍ 20 ശതമാനം വരെ വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച പശ്ചാത്തലത്തില്‍ മരുന്നു കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് അവശ്യ മരുന്നുകളുടെ വിലയില്‍ താല്‍ക്കാലിക വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിലനിയന്ത്രണമുള്ള ആന്റിബയോട്ടിക്കുകള്‍, കുത്തിവയ്പ്പുകള്‍, കാന്‍സര്‍ മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിപ്പിക്കാനാണ് നീക്കം. ഇതൊരു ഹ്രസ്വകാല നടപടിയായിട്ടാണ് പരിഗണിക്കുന്നത്. കുറഞ്ഞത് മൂന്ന് മാസത്തെ കാലയളവിലേക്കായിരിക്കും ഈ വില വര്‍ധന നടപ്പാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ വ്യവസായ മേഖലയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. വിതരണ തടസ്സങ്ങള്‍ നീങ്ങുന്നതുവരെ മാത്രമാണ്് വില വര്‍ധന ഉണ്ടാവുകയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വിതരണ സാഹചര്യം സാധാരണ നിലയിലായാല്‍ വില പഴയ നിലയിലേക്ക് തന്നെ മാറും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 'സോള്‍വെന്റുകളുടെ' വിതരണത്തിലുണ്ടായ തടസ്സമാണ് കമ്പനികളുടെ ഉല്‍പ്പാദന ചെലവ് വര്‍ധിക്കാന്‍ കാരണം. മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ രാസവസ്തുക്കളാണ് ഇവ. മരുന്ന് നിര്‍മ്മാണ സമയത്ത് ലയിപ്പിക്കാനും സംസ്‌കരിക്കാനും ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന വ്യാവസായിക രാസവസ്തുക്കളാണ് സോള്‍വെന്റുകള്‍. ഇവയില്‍ ഭൂരിഭാഗവും പെട്രോകെമിക്കല്‍ ഡെറിവേറ്റീവുകളാണ്.

Govt may allow temporary 10–20% hike in essential drug prices to offset rising input costs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

എസ്എസ്എല്‍സി പരീക്ഷാ ഫലം നീട്ടി; പ്രഖ്യാപനം മെയ് മൂന്നാം വാരം; ഹയര്‍സെക്കന്‍ഡറി 25ന്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോയിൽ 24 തസ്തികകളിലായി 162 ഒഴിവുകൾ, 25,000 രൂപ മുതൽ 1,80,000 രൂപ വരെ ശമ്പളം, മെയ് 13 വരെ അപേക്ഷിക്കാം

അവധിക്കാലമാണ് , കുട്ടികളുടെ ഡിജിറ്റൽ ഇടങ്ങളിൽ ശ്രദ്ധവേണം

ദിവസങ്ങൾ കൊണ്ട് തടി കുറയ്ക്കാം! വീണു പോകരുത്, ശാസ്ത്രീയമായി വ്യായാമം ചെയ്യേണ്ടതെങ്ങനെ

SCROLL FOR NEXT