retirement schemes ai image
Business

റിട്ടയര്‍ ആയോ? കൈയില്‍ 20 ലക്ഷം രൂപ ഉണ്ടോ?; അറിയാം പോസ്റ്റ് ഓഫീസിന്റെ മൂന്ന് സ്‌കീമുകള്‍, മികച്ചത് ഏത്?

റിട്ടയര്‍മെന്റ് കാലത്ത് സുഖമായി ജീവിക്കാന്‍ മുന്‍കൂട്ടി സമ്പാദിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

റിട്ടയര്‍മെന്റ് കാലത്ത് സുഖമായി ജീവിക്കാന്‍ മുന്‍കൂട്ടി സമ്പാദിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ആര്‍ഡി സ്‌കീം, എസ്ഐപി തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളിലൂടെ പണം അല്‍പാല്‍പമായി മാറ്റിവെയ്ക്കാന്‍ തയ്യാറായാല്‍ റിട്ടയര്‍മെന്റ് അടുക്കുമ്പോഴേക്കും നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സമ്പാദിച്ച പണം റിട്ടയര്‍മെന്റ് അടുക്കുമ്പോള്‍ എവിടെ നിക്ഷേപിക്കണമെന്നത് എല്ലാവര്‍ക്കും ഉണ്ടാവുന്ന ആശയക്കുഴപ്പമാണ്.

പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിക്ഷേപിച്ചാല്‍ മികച്ച റിട്ടേണും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സമ്പാദിച്ച പണം നിക്ഷേപിച്ച് കൃത്യമായ ഇടവേളകളില്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്ന മൂന്ന് സ്‌കീമുകള്‍ പോസ്റ്റ് ഓഫീസിന് ഉണ്ട്. ഉദാഹരണമായി റിട്ടയര്‍മെന്റ് കോര്‍പ്പസ് 20 ലക്ഷം രൂപയാണെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം, പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമില്‍ ഓരോ പാദത്തിലുമാണ് പലിശ വരുമാനം ലഭിക്കുന്നത്. 8.2 ശതമാനമാണ് പലിശ. എന്നാല്‍ പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീമില്‍ ചേര്‍ന്നാല്‍ മാസംതോറും പലിശവരുമാനം ലഭിക്കും. 7.4 ശതമാനമാണ് പലിശ. അഞ്ചു വര്‍ഷത്തെ ടൈം ഡെപ്പോസിറ്റില്‍ 7.5 ശതമാനമാണ് പലിശ. എന്നാല്‍ വര്‍ഷംതോറും മാത്രമേ പലിശ വരുമാനം ലഭിക്കൂ.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമില്‍ 20 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,64,000 രൂപയാണ് വര്‍ഷംതോറും ലഭിക്കുക. അതായത് ഓരോപാദത്തിലും 41,000 രൂപ വീതം. എന്നാല്‍ ടൈം ഡെപ്പോസിസ്റ്റ് സ്‌കീമിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ വര്‍ഷംതോറും 1.50 ലക്ഷം രൂപയാണ് ലഭിക്കുക. മാസംതോറും നോക്കുകയാണെങ്കില്‍ 12,500 രൂപയാണ് കൈയില്‍ കിട്ടുക.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീമില്‍ ഒറ്റയ്ക്ക് 9 ലക്ഷം രൂപ വരെയും ജോയിന്റായി 15 ലക്ഷം രൂപ വരെയുമാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസംതോറും 9,250 രൂപയാണ് ലഭിക്കുക. ഈ മൂന്ന് നിക്ഷേപ മാര്‍ഗങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ ഏറ്റവുമധികം നേട്ടം സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമിലാണ് എന്ന് കാണാം.

have 20 lakh in hand? Here are three Post Office schemes, find out which one is the best

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

'32ല്‍ 32' കളിയും ജയിച്ചു! റെക്കോര്‍ഡില്‍ നദാലിനെ വെട്ടി ജോക്കോവിച്

കന്നിമാസ ആയില്യം നാളെ, ഐതിഹ്യം എന്ത്?; കേരളത്തിലെ പ്രധാനപ്പെട്ട നാ​ഗക്ഷേത്രങ്ങൾ ഏതെല്ലാം?

പ്രഥമദൃഷ്ട്യാ ഗുരുതര അഴിമതി; അന്വേഷണം തുടങ്ങും മുന്‍പ് എതിര്‍ക്കുന്നത് എന്തിന്?; പിഎസ്‌സിക്കെതിരെ ഹൈക്കോടതി

ബഹിരാകാശത്ത് മത്സരം; ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും