sip investement 
Business

കൈയില്‍ 3500 രൂപയുണ്ടോ?, 30 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!, കണക്ക്

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്

സമകാലിക മലയാളം ഡെസ്ക്

ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും

എസ്‌ഐപി വഴി വെറും 100 രൂപയുടെ ലളിതമായ പ്രതിമാസ നിക്ഷേപം പോലും കാലക്രമേണ ഗണ്യമായ ഒരു മൂലധനം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കോമ്പൗണ്ടിങ് ആണ് എസ്ഐപിയുടെ കരുത്ത്. എസ്ഐപിയില്‍ മാസംതോറും 3500 രൂപ വീതം 30 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ കോടീശ്വരനാകാന്‍ സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

വര്‍ഷംതോറും ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിക്കാം. പ്രതിമാസം 3500 രൂപ വീതം 30 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 12,60,000 രൂപയാണ് നിക്ഷേപമായി വരിക. വര്‍ഷംതോറും ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കണക്കുകൂട്ടുകയാണെങ്കില്‍ 30 വര്‍ഷം കഴിയുമ്പോള്‍ കൈയില്‍ 1.1 കോടി രൂപ ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വര്‍ഷം തോറുമുള്ള ശരാശരി റിട്ടേണ്‍ 15 ശതമാനമായാല്‍ കോര്‍പ്പസ് രണ്ടു കോടിയായി വര്‍ധിക്കും.

How long does a Rs 3,500 monthly SIP take to become Rs 1 crore? See the full calculation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാനടനെ മനസിലാക്കണമായിരുന്നു, അപമാനിക്കരുതായിരുന്നു; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

'വസ്ത്രം മാറി ഉടനെ വരാം'; കൈക്കുഞ്ഞിനെ ട്രെയിനിലെ സീറ്റില്‍ കിടത്തി അമ്മ മുങ്ങി

ഇതോ ഫുട്ബോൾ?, കളിക്കിടെ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ഇടി, 23 റെഡ് കാർഡ് (വിഡിയോ)

ആവേശകരമായ സ്വീകരണത്തിന് പിന്നാലെ സഞ്ജുവിന് ഫോണിൽ വിളിച്ചു മുഖ്യമന്ത്രി

അത് ചികിത്സാപ്പിഴവ്‌; വിനോദിനിക്ക് 21 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കണം: ഹൈക്കോടതി

SCROLL FOR NEXT