Infinix GT 30 pro image credit: Infinix
Business

20,000 രൂപയില്‍ താഴെ വില, എല്‍ഇഡി ബാക്ക് ലൈറ്റ്; വീണ്ടും ഗെയിമിങ് സ്മാര്‍ട്ട്‌ഫോണുമായി ഇന്‍ഫിനിക്‌സ്, അറിയാം GT 30 5G+ ഫീച്ചറുകള്‍

ഇന്ത്യയിലെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഇന്‍ഫിനിക്‌സ്, അവരുടെ അടുത്ത തലമുറ ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഇന്‍ഫിനിക്‌സ്, അടുത്ത തലമുറ ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ബ്രാന്‍ഡിന്റെ ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ 'GT 30 5G+' എന്ന പേരിലാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് എട്ടിന് ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ ലോഞ്ച് ചെയ്യും.

അടുത്തിടെ പുറത്തിറക്കിയ GT 30 പ്രോയെ പിന്തുടരുന്ന ഈ ഫോണ്‍, ഗെയിമര്‍ കേന്ദ്രീകൃത രൂപകല്‍പ്പനയിലും ഹാര്‍ഡ്‌വെയറിലുമാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. സൈബര്‍ മെക്കയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇതിന്റെ രൂപകല്‍പ്പന. സൈബര്‍ മെക്ക 2.0 എല്‍ഇഡി ഡിസൈനിലാണ് പുതിയ ഫോണ്‍ ഒരുക്കിയിരിക്കുന്നത്. വെളുത്ത എല്‍ഇഡി ലൈറ്റുകളുള്ള വ്യത്യസ്തമായ ബാക്ക് പാനല്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

ഫോണിന്റെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന ടച്ച് സെന്‍സിറ്റീവ് ബട്ടണുകളായ ജിടി ഷോള്‍ഡര്‍ ട്രിഗറുകളാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഗെയിം കണ്‍ട്രോളിന് അനുസൃതമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 7i പരിരക്ഷയും ഉള്ള 1.5K AMOLED ഡിസ്‌പ്ലേയാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഡിസ്‌പ്ലേ 4,500 നിറ്റ്‌സ് വരെ പീക്ക് െ്രെബറ്റ്‌നസ് വാഗ്ദാനം ചെയ്യും. ഇത് ഗെയിമിങ്ങും ഔട്ട്‌ഡോര്‍ ഉപയോഗവും എളുപ്പമാക്കുന്നു.

16GB വരെ LPDDR5X റാമും 256GB സ്‌റ്റോറേജുമാണ് ഫോണിലുള്ളത്. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 15നെ അടിസ്ഥാനമാക്കി എക്‌സ്ഒഎസ് 15ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കിള്‍ ടു സെര്‍ച്ച്, ഓള്‍ കോള്‍ അസിസ്റ്റ് അടക്കം നിരവധി എഐ ഫീച്ചറുകളും ഫോണിനുണ്ട്. 20000 രൂപയില്‍ താഴെയാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്.

Infinix GT 30 5G+ India launch set for August 8: AMOLED display, Dimensity 7300 and LED backlights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT