gold rate എഐ ഇമേജ്‌
Business

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 600 രൂപ കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,200 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 75 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,650 രൂപയായി.

ഇന്നലെ രാവിലെ പവന് 560 രൂപയും ഉച്ചക്ക് 1,720 രൂപയും കുറഞ്ഞിരുന്നു. രണ്ടുതവണയായി 2,280 രൂപയാണ് പവന് കുറഞ്ഞത്. 1,17,800 രൂപയായിരുന്നു പവന്‍ വില. ഗ്രാമിന് രാവിലെ 70 രൂപയും ഉച്ചക്ക് 215 രൂപയും കുറഞ്ഞ് 14,725 രൂപയായിരുന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കി; രമേശ് ചെന്നിത്തല

പൊലീസ് എസ്ഐ ചമഞ്ഞ് ലഹരിവേട്ട; പിടിച്ചെടുത്ത എംഡിഎംഎ വിറ്റ് കാശാക്കി; വ്യാജൻ കോഴിക്കോട് പിടിയിൽ

അസുരവാദ്യത്തിന് ചുവടുവെക്കാൻ തൃശൂരിൽ പുലിയിറങ്ങും; ഒമ്പത് സംഘങ്ങൾ കളത്തിൽ, താലൂക്കിൽ ഉച്ചയ്ക്ക് ശേഷം അവധി

ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ

'ഹൃദയഗീതമായി കേള്‍പ്പൂ ഞങ്ങളാ സ്‌നേഹഗാനധാര'; വിപ്ലവ ഗായിക സ്വന്തം വീട്ടിലുറങ്ങി; റെഡ് സല്യൂട്ട്