KERALA GOLD PRICE ഫയൽ
Business

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഒറ്റയടിക്ക് 1160 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ

സംസ്ഥാനത്ത് രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉച്ചയോടെ ഇടിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉച്ചയോടെ ഇടിഞ്ഞു. പവന് ഒറ്റയടിക്ക് 1160 രൂപയാണ് കുറഞ്ഞത്. 1,09,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 145 രൂപയാണ് കുറഞ്ഞത്. 13,705 രൂപയായാണ് ഗ്രാം വില കുറഞ്ഞത്.

ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞപ്പോള്‍ സ്വര്‍ണവില ഉയരുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ ചില സൂചനകള്‍ സ്വര്‍ണവിപണിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് ഉയര്‍ത്തുമെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്ക് നല്‍കിയ സൂചനയാണ് സ്വര്‍ണവിലയ്ക്ക് തിരിച്ചടിയായത്.

ഈ മാസത്തിന്റെ തുടക്കം മുതല്‍ പരിശോധിച്ചാല്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate declined

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം

വീട്ടിൽ ചെരുപ്പ് ധരിക്കുന്ന ശീലം കാലിന് നല്ലതാണോ?

തൊലി വെളുപ്പ് നോക്കി 'ജാതിയും മതവും' നിശ്ചയിക്കാന്‍ പറ്റില്ല; മദ്രാസ് ഹൈക്കോടതി

ഇന്നും തീവ്രമഴ മുന്നറിയിപ്പ്, മഴക്കെടുതിയിൽ 9 മരണം, എഷ്യൻ ​ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം വെള്ളി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മൂന്നാം 'വെള്ളി' വെടിവച്ചിട്ട് ഇന്ത്യ; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുരുഷ ടീമിന് നേട്ടം