kerala gold rate meta Ai image
Business

റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് 3160 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് ഒറ്റയടിക്ക് 3160 രൂപയാണ് വര്‍ധിച്ചത്. 1,16,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 395 രൂപയാണ് വര്‍ധിച്ചത്. 14,600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പണലഭ്യത ഉറപ്പുവരുത്താന്‍ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ച നടപടിയാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് കരുത്തായത്. ഇതിന് പിന്നാലെ യുഎസ് ട്രഷറി ബോണ്ടില്‍ നിന്നുള്ള ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണത്തിന് കരുത്തായത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് യുഎസ് അംബാസഡര്‍; പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍

'സെറ്റില്‍ വന്നപ്പോള്‍ ഗിരീഷ് മിണ്ടുന്നില്ല, എന്നോട് താല്‍പര്യമില്ലേ എന്ന് തോന്നി'; 'ബെത്‌ലഹേമി'നെക്കുറിച്ച് നിവിന്‍ പോളി

ഗാലെയിലെ ജയം പോരാ; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്കിനി 'നോക്കൗട്ട്' പോരാട്ടങ്ങള്‍

പിടിക്കപ്പെട്ടാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ 'പ്ലാന്‍ ബി'; വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കുരുക്കായി; വലിയ ശിക്ഷയൊന്നും കിട്ടില്ലെന്ന് 13 കാരി

'സിനിമ പരിപാടി വിട്ടോ'; ഞാന്‍ പറഞ്ഞത് കേട്ട് മമിത പൊട്ടിക്കരഞ്ഞു; ഓഡിഷന്‍ ഓര്‍മ പങ്കിട്ട് ഗിരീഷ് എഡി