kerala gold  Ai image
Business

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു, 1,13,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ രാവിലെ 120 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ ആയിരത്തില്‍പ്പരം രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തിരിച്ചുവരുന്ന കാഴ്ചയാണ് സ്വര്‍ണവിലയില്‍ ദൃശ്യമായത്. പവന് ഇന്ന് 640 രൂപയാണ് വര്‍ധിച്ചത്. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്. 14,135 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറില്‍ താഴെയാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല'; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ ഇരട്ടിയായി; കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

'രാജീവ്ജിയുടെ ശരീരഭാഗങ്ങള്‍ അടക്കംചെയ്ത ഒരു പെട്ടി മാത്രം, അന്ത്യചുംബനം പോലും നല്‍കാനായില്ല; വര്‍ത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയുടെ ജീവിതം'

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടുമുതല്‍; സ്‌കൂളുകള്‍ 18ന് അടയ്ക്കും

'രാഹുലിന് മുമ്പ് ഒരു മകന്‍, ഒരു ദിവസം മാത്രം ജീവിച്ച കുഞ്ഞ്'; ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍