കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,07,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 2360 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ആനുപാതികമായി 295 രൂപയാണ് വര്‍ധിച്ചത്. 13,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമാണ് സ്വര്‍ണത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകം. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയേറ്റതോടെ ഡോളര്‍ ദുര്‍ബലമായതും ബോണ്ട് യീല്‍ഡ് കുറഞ്ഞതുമാണ് സ്വര്‍ണത്തിന് കരുത്തായത്.
യുഎസ്- ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലോകം ഉറ്റുനോക്കുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം യുദ്ധം അവസാനിപ്പിക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ചര്‍ച്ച വിജയിച്ചാല്‍ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരാന്‍ ഇടയാക്കും. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates