മാരുതി സ്വിഫ്റ്റ് 
Business

മാരുതി വാഹനങ്ങള്‍ക്ക് വില കൂട്ടി; 1.9 ശതമാനം വരെ വര്‍ധന

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതിയുടെ എല്ലാ മോഡല്‍ കാറുകളുടെയും വില വര്‍ധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതിയുടെ എല്ലാ മോഡല്‍ കാറുകളുടെയും വില വര്‍ധിച്ചു. എക്‌സ് ഷോറൂം വിലയില്‍ ശരാശരി 1.3 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വാഹനങ്ങളുടെ വില ഉയര്‍ത്തിയതില്‍ മാരുതി നല്‍കുന്ന വിശദീകരണം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വാഹനങ്ങളുടെ വിലയില്‍ ഏകദേശം 8.8 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി വരുത്തിയത്. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിച്ചത്. വിവിധ മോഡലുകള്‍ക്ക് 0.9 ശതമാനം മുതല്‍ 1.9 ശതമാനം വരെയാണ് വര്‍ധന വരുത്തിയത്.

കഴിഞ്ഞാഴ്ച മഹീന്ദ്ര ആന്റ് മഹീന്ദ്രയും വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. 2.5 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. വാഹനങ്ങളുടെ വിലയില്‍ ഏകദേശം 63000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡിയും ബിഎംഡബ്ല്യൂവും എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി