Oil prices slip file
Business

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ ഉടന്‍?; എണ്ണവില 80 ഡോളറില്‍ താഴെ തന്നെ, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് പ്രതീക്ഷ

അമേരിക്കയുമായുള്ള സമാധാന കരാറിനായി ഇറാന്‍- ഒമാന്‍ ചര്‍ച്ചകളില്‍ നിക്ഷേപകര്‍ പ്രതീക്ഷ അര്‍പ്പിച്ചതോടെ എണ്ണവില 80 ഡോളറില്‍ താഴെ തന്നെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള സമാധാന കരാറിനായി ഇറാന്‍- ഒമാന്‍ ചര്‍ച്ചകളില്‍ നിക്ഷേപകര്‍ പ്രതീക്ഷ അര്‍പ്പിച്ചതോടെ എണ്ണവില 80 ഡോളറില്‍ താഴെ തന്നെ. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം ബാരലിന് 79 ഡോളറിലാണ് നടക്കുന്നത്.

പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കി അഞ്ചുമാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും സമാധാന കരാര്‍ വഴി തുറക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ലോകത്തെ എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇതുവഴിയുള്ള എണ്ണനീക്കം സാധാരണ നിലയില്‍ എത്തിയാല്‍ ലോക സമ്പദ്‌വ്യവസ്ഥ ശക്തമായി തിരിച്ചുവരുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.

ജൂണ്‍ 17ന് അമേരിക്കയും ഇറാനും തമ്മിലുള്ള താല്‍ക്കാലിക സമാധാന കരാറില്‍ ഒപ്പുവെച്ചപ്പോഴുള്ള നിലവാരത്തിലേക്ക് എണ്ണവില തിരികെയെത്തിയിരിക്കുകയാണ്. ഇരുവിഭാഗങ്ങളും തമ്മില്‍ അന്തിമ കരാറിലെത്തുമോ എന്ന് നിക്ഷേപകര്‍ ആകാംക്ഷയോടെ നിരീക്ഷിച്ച് വരികയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള കരാര്‍ ഉടന്‍ ഉണ്ടാവുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. എന്നാല്‍ കടലിടുക്കിന്റെ നിയന്ത്രണം ആര്‍ക്ക് ആയിരിക്കും എന്നതിനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നുണ്ട്.

Oil prices slip as Iran-Oman talks fuel hopes for peace deal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ലൈസന്‍സ് ബന്ധിപ്പിച്ചിട്ടുണ്ടോ? 60 സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധം

'ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ പുനര്‍ നിയമനം നിയമവിരുദ്ധം'; പ്രമേയം തള്ളി ടാറ്റാ ട്രസ്റ്റ്, തര്‍ക്കം രൂക്ഷം

1 ടിന്‍ അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ