ola taxi file
Business

ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാവായ ഒലയുടെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാവായ ഒലയുടെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. വേഗത്തില്‍ ടാക്‌സി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളെ കൊണ്ട് ടിപ്പ് കൊടുക്കാന്‍ പ്രേരിപ്പിച്ചതിനാണ് നടപടി. യാത്ര പൂര്‍ത്തിയാകുന്നതിന് മുന്‍പ് ബുക്കിങ് സമയത്ത് കാണിക്കുന്ന നിരക്കിന് പുറമേ ടിപ്പ്, ആഡ് ഓണ്‍, അധിക നിരക്ക് എന്നിങ്ങനെ ഏത് പേരിലായാലും ഉടന്‍ നിര്‍ത്തണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.

2019ലെ ഉപഭോക്തൃ സംരക്ഷണം നിയമ പ്രകാരം ഈ രീതിയ അന്യായമാണെന്നും അതോറിറ്റി ചൂണ്ടിക്കാണിച്ചു. ഇത് കൂടാതെ അധിക പണം നല്‍കുന്നതിനായി ഉപഭോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളും സന്ദേശങ്ങളും മറ്റും ആപ്പില്‍ നിന്ന് നീക്കം ചെയ്യണമെന്നും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ടിപ്പ് നല്‍കിയില്ലെങ്കില്‍ വാഹനം ലഭിക്കാന്‍ വൈകുകയോ ഡ്രൈവര്‍മാര്‍ യാത്ര സ്വീകരിക്കാന്‍ വിസമ്മതിക്കുകയോ ചെയ്‌തേക്കാം എന്ന ഭയം ജനിപ്പിച്ച്, ഉപഭോക്താക്കളെ കൊണ്ട് മുന്‍കൂറായി പണം നല്‍കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് കാണിച്ച് 2025 മെയ് മാസത്തിലാണ് ഒലയ്‌ക്കെതിരെ പരാതി നല്‍കിയത്.

ടിപ്പ് നല്‍കുന്നത് യാത്രകള്‍ വേഗത്തില്‍ ലഭിക്കുവാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്ന തരത്തിലാണ് ആപ്പില്‍ നിന്ന് ഉപഭോക്താവിന് നിര്‍ദേശം ലഭിക്കുക. ആദ്യമൊക്കെ 10 മുതല്‍ 40 രൂപ വരെയാണ് നല്‍കാന്‍ സാധിക്കുന്നതെങ്കില്‍ പിന്നീട് തുക ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നടപടി.

എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കുന്ന ഈ ഫീച്ചറിനെ ന്യായീകരിക്കുന്ന നടപടിയാണ് ഒല സ്വീകരിച്ചത്. അധികമായി വാങ്ങുന്ന ഈ തുക നേരിട്ട് ഡ്രൈവര്‍മാരിലേക്ക് തന്നെയാണ് എത്തുന്നതെന്നും കമ്പനി എടുക്കുന്നില്ലെന്നും കമ്പനി പറഞ്ഞു. മാത്രമല്ല ഒരുപാട് ദൂരെയുള്ള ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരന്റെ അടുത്ത് എത്തുവാനുള്ള പ്രോത്സാഹന തുകയാണിതെന്നും ഉപഭോക്താവ് സ്വന്തം ഇഷ്ടപ്രകാരമാണ് തുക നല്‍കുന്നതെന്നും കമ്പനി വാദിച്ചു. സേവനം ലഭിച്ചതിന് ശേഷം തൃപ്തികരമാണെങ്കില്‍ സന്തോഷത്തോടെ കൊടുക്കേണ്ടതാണ് ടിപ്പ് എന്നും സേവനം ലഭിക്കുന്നതിന് മുന്‍പായി ടിപ്പ് വാങ്ങുന്നത് ഒരു ഡാര്‍ക്ക് പാറ്റേണ്‍ ആണെന്നും അതോറിറ്റി നിരീക്ഷിച്ചു.

Ola fined Rs 10 lakh for asking riders to pay extra to get faster bookings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീരുവയില്‍ ആശങ്ക വേണ്ട!, ഇന്ത്യയ്ക്ക് മുൻ​ഗണന നല്‍കാമെന്ന് അമേരിക്കയുടെ ഉറപ്പ്; റിപ്പോര്‍ട്ട്

ആശുപത്രി ജീവനക്കാരിയോട് മോശമായി പെരുമാറി; ഡോ. ജോണ്‍സനെതിരെ മുന്‍പ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി

വീറോടെ പൊരുതാന്‍ ആര്യവീര്‍, പകരംവീട്ടാന്‍ ഒരുങ്ങി ഇന്ത്യ; പാകിസ്ഥാനെതിരായ ബ്ലോക്ക്ബസ്റ്റര്‍ ഫൈനല്‍ ഇന്ന്

ഏറ്റവും പുതിയ എഐ മോഡല്‍; വേഗത്തിലുള്ള കോഡിങ്, സെര്‍ച്ചിങ്, ഗൂഗിള്‍ 'ജെമിനി 4 ഹൈഡ്രജന്‍' പുറത്തിറക്കി

അമേരിക്കയിൽ അസാധാരണ നടപടി; തീരുവയിൽ ആശങ്ക വേണ്ട: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ