post office time deposit പ്രതീകാത്മക ചിത്രം
Business

അഞ്ചുവര്‍ഷം കൊണ്ട് പലിശ മാത്രം 2,24,974 രൂപ; അറിയാം ഈ കിടിലന്‍ പോസ്റ്റ് ഓഫീസ് സ്‌കീം

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഓഹരി വിപണികളെ പിടിച്ചുകുലുക്കിയിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ശ്ചിമേഷ്യന്‍ സംഘര്‍ഷം ഓഹരി വിപണികളെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. എണ്ണവിലയുടെ കുതിപ്പ്, ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് എന്നിവ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. സ്വര്‍ണ്ണവും വെള്ളിയും പ്രതീക്ഷിച്ച പോലെയല്ല നീങ്ങുന്നത്. വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ എവിടെ നിക്ഷേപിക്കും എന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പവും ആരംഭിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് പറയുമ്പോഴും നിക്ഷേപകരുടെ ആശങ്ക പൂര്‍ണമായി ദൂരികരിക്കാന്‍ സാധിക്കുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ പരമ്പരാഗത, പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് മുന്നിലുള്ള ഏക ഓപ്ഷന്‍. ഇതില്‍ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ പോലുള്ളവ മുന്‍ മാസങ്ങളിലെ ആര്‍ബിഐ പലിശ നിരക്കുകളെ തുടര്‍ന്ന് ആകര്‍ഷകമല്ലാതായിട്ടുണ്ട്. അസ്ഥിരത വര്‍ധിച്ചുവരുന്ന ഈ കാലത്ത് നിക്ഷേപ സുരക്ഷയ്ക്ക് പ്രാധാന്യം കൂടുതലുമാണ്. ഇവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസുകള്‍ വീണ്ടും ശ്രദ്ധ ആകര്‍ഷിക്കുന്നത്.

പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്‌കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്‌കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്‌മെന്റുകള്‍ വാര്‍ഷികമായി നല്‍കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല.

പോസ്റ്റ് ഓഫീസ് ടിഡി സ്‌കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

ഉദാഹരണമായി ഈ സ്‌കീമില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പലിശയിനത്തില്‍ മാത്രം 44,995 രൂപ ലഭിക്കും. അതായത് അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,44,995 രൂപയാണ് ലഭിക്കുക. 7.5 ശതമാനം പലിശനിരക്ക് കണക്കാക്കിയാണ് ഈ തുക. നിക്ഷേപം രണ്ടുലക്ഷമാണെങ്കില്‍ അഞ്ചുവര്‍ഷം കൊണ്ട് പലിശയിനത്തില്‍ മാത്രം 90,000 രൂപ ലഭിക്കും. അതായത് അഞ്ചുവര്‍ഷ കാലാവധി കഴിഞ്ഞാല്‍ 2,89,990 രൂപയാണ് ലഭിക്കുക. അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന പലിശ മാത്രം 2,24,974 രൂപയാണ്.

post office time deposits and its importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ '4 വിക്കറ്റ്'; ഇന്ത്യ ബൗള്‍ ചെയ്തപ്പോള്‍ 'സെഞ്ച്വറി'! ഓൾറൗണ്ട് അന്നബെൽ

പ്ലസ്ടു മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസിൽ 44 ഒഴിവുകൾ

മുഖത്തെ ചുളിവുകളാണോ പ്രശ്നം? കടലമാവ് കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ ഇതാ

ഒരു ദ്വീപിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമായി, പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ചു; ഹര്‍ഷാരവത്തോടെ വരവേറ്റ് കെഎസ്ആര്‍ടിസി സര്‍വീസ്

SCROLL FOR NEXT