investment ai image
Business

മന്ത്‌ലി ഇന്‍കം സ്‌കീമില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം എത്ര കിട്ടും?; ആര്‍ഡിയില്‍ നിക്ഷേപിച്ചാല്‍ ഡബിള്‍ ബെനഫിറ്റ്

പ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി. കൈവശം വലിയൊരു തുക ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ഇത്തരത്തില്‍ മാസംതോറും ലഭിക്കുന്ന വരുമാനം പോസ്റ്റ് ഓഫീസിന്റെ തന്നെ ആര്‍ഡി സ്‌കീമില്‍ നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വലിയ തുക സ്വന്തമാക്കാനും സാധിക്കും.

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 9250 രൂപ വരുമാനമായി ലഭിക്കും. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ തന്നെ പദ്ധതിയില്‍ ചേരാവുന്നതാണ്. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂ.

ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാവുന്നതാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം എന്നുമാത്രം. പലിശ നികുതി വിധേയമാണ്. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിന് ശേഷം രണ്ടു ശതമാനം കിഴിവോടെയും മൂന്ന് വര്‍ഷത്തിന് ശേഷം ഒരു ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്.

Rs 15 lakh investment in Post Office MIS: How much monthly income?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

പൊൻകുന്നത്ത് കള്ളുഷാപ്പിൽ മോഷണം; ഭിത്തിയുടെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പികൾ 'തൂക്കി'

ലെവല്‍ 2 അഡാസ്, പുതിയ എന്‍ജിന്‍; മാരുതി ഫ്രോങ്ക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ് വരുന്നു, അറിയാം ഫീച്ചറുകള്‍

'ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല'; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ

'അക്ക', 'ബത്ത', 'സി​ഗ്മ'... കൊതി തീരും വരെ സിനിമ കാണാം; ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ