ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന് രൂപ പ്രതീകാത്മക ചിത്രം
Business

കരുത്താര്‍ജിച്ച് രൂപ, 31 പൈസയുടെ നേട്ടം; ഓഹരി വിപണിയില്‍ കുതിപ്പ്, കൊച്ചി കപ്പല്‍ശാല ഓഹരിയില്‍ റാലി

ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന് രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസയുടെ നേട്ടത്തോടെ 85.05 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകള്‍ അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ കരുത്ത് കാട്ടിയെങ്കിലും പിന്നീട് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. എണ്ണ കമ്പനികള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ മൂല്യം താഴാന്‍ ഇടയാക്കിയത്. എണ്ണവില കൂടുന്നത്് മൂലമുള്ള നഷ്ടം കുറയ്ക്കാന്‍ ഇറക്കുമതിക്കാര്‍ ഹെഡ്ജ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഡോളര്‍ ആവശ്യകത വര്‍ധിച്ചത്. ഇതാണ് രൂപയില്‍ പ്രതിഫലിച്ചത്. ഇന്നലെ ഓഹരി വിപണി കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഇതും രൂപയെ സ്വാധീനിച്ചു.

അതിനിടെ ഇന്നലത്തെ കനത്ത ഇടിവിന് ശേഷം വ്യാപാരത്തിന്റെ തുടക്കത്തില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇപ്പോള്‍ കാര്യമായ ചലനമില്ല. 200 പോയിന്റ് നേട്ടത്തോടെ 81,300 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. അതേസമയം അതിര്‍ത്തിയില്‍ അടുത്തിടെ ഉണ്ടായ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ പ്രതിരോധ കമ്പനികളുടെ ഓഹരിയില്‍ ഉണ്ടായ മുന്നേറ്റം ഇന്നും തുടര്‍ന്നു. പുതിയ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം ആസ്ഥാനമായുള്ള കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് (ജിആര്‍എസ്ഇ), മസഗോണ്‍ ഡോക് എന്നി ഓഹരികള്‍ 17 ശതമാനം വരെയാണ് ഉയര്‍ന്നത്. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍നിര്‍മ്മാണ ശാലകളുടെ ശേഷി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും ഇത് കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കാന്‍ സഹായകമാകുമെന്നുമുള്ള പ്രതീക്ഷയാണ് കപ്പല്‍നിര്‍മ്മാണ ശാലകളുടെ ഓഹരികളില്‍ പ്രതിഫലിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT