Sensex down ai image
Business

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. പുതിയ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം എന്ന് തീരുമെന്ന ആശങ്കയില്‍ എണ്ണവില റോക്കറ്റ് പോലെ കുതിച്ചതാണ് വിപണിയെ കാര്യമായി ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളര്‍ കടന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതാണ് എണ്ണവില കൂടാന്‍ കാരണം. എണ്ണവിതരണത്തിലെ അനിശ്ചിതത്വം തുടരുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വെള്ളിയാഴ്ച 3696 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

Sensex down 900 pts, Nifty near 22,850: Rebound in crude price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

കൊടുംചൂടിൽ കുളിരേകിയ പച്ചപ്പ് ഓർമ്മയാകുന്നു; താഴെചൊവ്വയിലെ തണൽമരങ്ങൾ മുറിച്ചുതുടങ്ങി

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊമ്പൻ ചവിട്ടി ഉറപ്പിച്ച വിസ്മയ വരമ്പ്: പുല്ലഴി കോൾപ്പാടത്തിന്റെ ജീവനാഡിയായി ചെങ്ങല്ലൂർ രംഗനാഥൻ ബണ്ട്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു; 1,10,000ല്‍ താഴെ പോകുമോ?

ഇഎസ്എ കരട് വിജ്ഞാപനം; തിരുവമ്പാടിയിൽ അഹോരാത്ര സമരവുമായി സിപിഎം