share market പ്രതീകാത്മക ചിത്രം
Business

'ട്രംപ്' താരിഫില്‍ കൂപ്പുകുത്തി ഓഹരി വിപണി, ഫാർമ സൂചിക ഇടിഞ്ഞു; എണ്ണവില 92 ഡോളറിന് മുകളില്‍

ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 600 പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 77,000ല്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി വീണ്ടും 24,000 പോയിന്റില്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

എണ്ണവില വര്‍ധന ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ ബാധിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 92 ഡോളറിന് മുകളിലാണ്. സമീപഭാവിയില്‍ തന്നെ നൂറ് ഡോളര്‍ കടന്നേക്കാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നതാണ് എണ്ണവില ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. എണ്ണവില വര്‍ധന ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് ഘട്ടംഘട്ടമായി താരിഫ് ഏര്‍പ്പെടുത്താനുള്ള പ്ലാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഫാര്‍മ സൂചികയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഏകദേശം രണ്ടുശതമാനമാണ് ഇടിഞ്ഞത്. സിപ്ല, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഇതിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികളും നഷ്ടം നേരിട്ടു.

Sensex falls 600 pts, Nifty near 24,000: Higher crude prices among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

ഫ്രീ വൈ - ഫൈയ്ക്ക് പിന്നിൽ ഹാക്കർമാരുണ്ടോ?, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

'ഈ പറയുന്ന 300 കോടിയുടെ പകുതി പോലും നമുക്ക് കിട്ടില്ല'; ബെത്‌ലഹേമിലെ ഇഷ്ടരംഗത്തെക്കുറിച്ചും ഫഹദ്

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

'അന്ന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എനിക്ക്, ഒരു പ്ലേറ്റ് നിറയെ മത്തി വറുത്തത് കഴിക്കും; ഡോക്ടർ പറഞ്ഞതോടെ നിർത്തി'