മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. ബിഎസ്ഇ സെന്‍സെക്‌സ് 1300 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 23,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി.
സെന്‍സെക്‌സ് 76,863 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതാണ് വിപണിക്ക് വിനയായത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കയെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും വില്‍പ്പനക്കാരായി മാറിയതും വിപണിയില്‍ പ്രതിഫലിച്ചു. ഏറ്റവുമധികം നഷ്ടം നേരിട്ടത് ബാങ്കിങ്, ഓട്ടോമൊബൈല്‍ സ്‌റ്റോക്കുകളാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ യഥാക്രമം 1.8 ശതമാനവും 4.5 ശതമാനവുമാണ് ഇടിഞ്ഞത്.
ലാഭമെടുപ്പും വിപണിയില്‍ പ്രകടമായതായി വിപണി വിദഗ്ധര്‍ പറയുന്നു. ബജാജ് ഫിനാന്‍സ്, എംആന്റ്എം, ബജാജി ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ജിയോ ഫിനാന്‍ഷ്യല്‍, ഡോ. റെഡ്ഡീസ് ലാബ്, സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, എന്‍ടിപിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates