Sensex gains 550 pts from day's low പ്രതീകാത്മക ചിത്രം
Business

ആര്‍ബിഐ വീണ്ടും പലിശനിരക്ക് കുറയ്ക്കുമോ?, കുതിച്ചുകയറി ഓഹരി വിപണി, സെൻസെക്സ് 550 പോയിന്റ് മുന്നേറി; ഏഷ്യന്‍ പെയിന്റ്‌സിന് നാലുശതമാനം നേട്ടം

വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടം നേരിട്ട ഓഹരി വിപണി ശക്തമായി തിരിച്ചുവന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടം നേരിട്ട ഓഹരി വിപണി ശക്തമായി തിരിച്ചുവന്നു. ബിഎസ്ഇ സെന്‍സെക്‌സ് 550 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 25,950ന് മുകളിലാണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചകളും പണപ്പെരുപ്പനിരക്ക് കുറഞ്ഞതുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്നത് വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിക്ക് അനുകൂലമായത്. ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ പ്രധാന കാരണം. ഇതിന് പുറമേ എണ്ണവില കുത്തനെ ഇടിഞ്ഞതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവന്നതും വിപണിയില്‍ പ്രതിഫലിച്ചു. ബിഹാറില്‍ എന്‍ഡിഎ മുന്നണി തന്നെ ഭരണത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും വിപണിയെ സ്വാധീനിച്ച ഘടകമാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഏഷ്യന്‍ പെയിന്റ്‌സ് മാത്രം നാലുശതമാനമാണ് മുന്നേറിയത്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫല കണക്കുകള്‍ പുറത്തുവന്നതാണ് ഏഷ്യന്‍ പെയിന്റ്‌സിന്റെ നേട്ടത്തിന് കാരണം. ഒഎന്‍ജിസി, ശ്രീറാം ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, എംആന്റ്എം ഓഹരികള്‍ നഷ്ടം നേരിട്ടു.

Stock Market latest news updates: Sensex gains 550 pts from day's low, Nifty above 25,950: key reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി?'; പിഎം ശ്രീ ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

കെകെആറിനെ പരിശീലിപ്പിക്കാൻ വാട്‌സനും! ഇതിഹാസ ഓള്‍ റൗണ്ടര്‍ ടീമിൽ

പെട്ടെന്ന് ഇതെന്തുപറ്റി? കമല്‍-രജനി ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറി; സംവിധായകനാകാന്‍ ഇനിയാര്?

മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതിന് തൊഴില്‍ നിഷേധം; ഐഎന്‍ടിയുസി വിലക്കിയ മുള്ളന്‍കൊല്ലിയിലെ രാജനും സഹപ്രവര്‍ത്തകരും സിഐടിയുവില്‍

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കാറിന്റെ പിന്‍സീറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ബാഗ്

SCROLL FOR NEXT