Sensex tumbles 550 pts പ്രതീകാത്മക ചിത്രം
Business

ട്രംപ് പ്രഖ്യാപനത്തില്‍ ആടിയുലഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു, രൂപയും കൂപ്പുകുത്തി

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ ആടിയുലഞ്ഞ് ഓഹരി വിപണി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ ആടിയുലഞ്ഞ് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിലവില്‍ നിഫ്റ്റിയില്‍ 25000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്.

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ 25 ശതമാനത്തിന് പുറമേ അധികമായി 25 ശതമാനം പിഴയായി ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത് ഈ മാസം ആദ്യമാണ്. ഇതിന് ഓഗസ്റ്റ് 27 വരെ സമയവും അനുവദിച്ചിരുന്നു. സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ വരുമെന്ന ആശങ്കയാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയത്. ബാങ്ക്, മെറ്റല്‍ സെക്ടറാണ് പ്രധാനമായി കൂപ്പുകുത്തിയത്. വൊഡഫോണ്‍ ഐഡിയ, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടിസിഎസ്, ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇതിന് പുറമേ സണ്‍ഫാര്‍മ, അദാനി എന്റര്‍പ്രൈസ്, ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. 22 പൈസയുടെ നഷ്ടത്തോടെ 87.78 എന്ന നിലയിലാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധികമായി 25 ശതമാനം തീരുവ കൂടി ചുമത്തുമെന്ന അമേരിക്കന്‍ തീരുമാനം തന്നെയാണ് രൂപയെയും ബാധിച്ചത്.

Sensex tumbles 550 pts, Nifty below 24,900 as Trump announces additional 25 percent tariff, Rupee falls 22 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT