അമേരിക്കയില്‍ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍ 
Business

അമേരിക്കയില്‍ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍; പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു

അമേരിക്കയില്‍ പ്രമുഖ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രമുഖ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍. ടിക് ടോക്ക് നിരോധിക്കുന്ന പുതിയ നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തതായി എപി റിപ്പോര്‍ട്ട് ചെയ്തു.

യുഎസില്‍ 17 കോടി ഉപയോക്താക്കളാണ് ടിക് ടോക്ക് ആപ്പിന് ഉള്ളത്. ആപ്പ് നിരോധിക്കുന്ന നിയമം അമേരിക്കയില്‍ പ്രാബല്യത്തിലായതായി ടിക് ടോക്ക് സന്ദേശത്തില്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ആപ്പിന്റെ നിരവധി സ്‌ക്രീന്‍ഷോട്ടുകളിലാണ് ഇക്കാര്യം പറയുന്നത്.'ക്ഷമിക്കണം, ടിക് ടോക്ക് ഇപ്പോള്‍ ലഭ്യമല്ല'- എന്നും സന്ദേശത്തില്‍ വ്യക്തമാണ്.

ഒന്നുകില്‍ ആപ്പ് ക്ലോസ് ചെയ്യുക അല്ലെങ്കില്‍ പ്ലാറ്റ്ഫോമിന്റെ വെബ്സൈറ്റിലേക്ക് നയിക്കുന്ന മറ്റൊരു ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകാനാണ് ടിക് ടോക്ക് പറയുന്നത്. വെബ്‌സൈറ്റില്‍ കയറിയാല്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇത് പ്രോസസ് ചെയ്യാന്‍ ദിവസങ്ങള്‍ എടുത്തേക്കാം എന്നും ടിക് ടോക്ക് അറിയിച്ചതായും എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ സുരക്ഷയുടെ പേരില്‍ യുഎസില്‍ ടിക് ടോക്ക് നിരോധിക്കുന്ന നിയമം ശനിയാഴ്ച സുപ്രീം കോടതി ശരിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പാസാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട നിയമപ്രകാരം, ടിക് ടോക്കിന്റെ ചൈന ആസ്ഥാനമായുള്ള മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്, പ്ലാറ്റ്ഫോമിന്റെ അമേരിക്കന്‍ പ്രവര്‍ത്തനം അംഗീകൃത വൃക്തിക്ക് വില്‍ക്കാന്‍ ഒമ്പത് മാസത്തെ സമയം അനുവദിച്ചിരുന്നു. സമയപരിധി അവസാനിച്ച പശ്ചാത്തലത്തിലാണ് ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍ വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

2070ല്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും; ഹിന്ദു ശതമാനം കുറയും: പഠനം

Today's Rashi Phalam November 20|മത്സരങ്ങളില്‍ മികച്ച വിജയം; മക്കളില്‍ നിന്ന് സന്തോഷ വാര്‍ത്ത ലഭിക്കും

മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; പിന്നാലെ 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ചു; കേരളത്തില്‍ നിന്നും എസ് ശരത്തിനും സൈമണ്‍ അലക്‌സിനും ചുമതല