10th Pass Students Can Apply Now for CIFNET’s Vessel Navigator and Marine Fitter Courses. 
Career

പത്താം ക്ലാസ് കഴിഞ്ഞോ?, കടൽമേഖലയിൽ കരിയർ തുടങ്ങാം; കേരളത്തിലും പഠിക്കാം

രണ്ട് വർഷം ദൈർഘ്യമുള്ള ഈ കോഴ്സിൽ ക്ലാസ് റൂം പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നൽകുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പത്താം ക്ലാസ് കഴിഞ്ഞവർക്ക് തീരമേഖലയിൽ ജോലി നേടാൻ പ്രാപ്തരാക്കുന്ന രണ്ട് കോഴ്സുകൾ പരിചയപ്പെട്ടാലോ? കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ & എഞ്ചിനീയറിങ് ട്രെയിനിങ് നടത്തുന്ന വെസൽ നാവിഗേറ്റർ മറൈൻ ഫിറ്റർ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ട് വർഷം ദൈർഘ്യമുള്ള ഈ കോഴ്സിൽ ക്ലാസ് റൂം പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നൽകുന്നു.

വെസൽ നാവിഗേറ്റർ കോഴ്സ്

പ്രധാന പഠന മേഖലകൾ

  • നാവിഗേഷൻ അടിസ്ഥാനങ്ങൾ

  • കടൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും

  • കപ്പൽ ഓപ്പറേഷൻസ്

  • ഫിഷിംഗ് ടെക്നിക്കുകൾ

  • GPS, കമ്പസ്, റഡാർ ഉപയോഗം

  • കാലാവസ്ഥാ പഠനം (Weather & Oceanography basics)

തൊഴിൽ സാധ്യതകൾ

കോഴ്സ് പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് താഴെപ്പറയുന്ന മേഖലകളിൽ ജോലി ലഭിക്കാം.

  • ഫിഷിംഗ് വാസലുകളിൽ നാവിഗേറ്റർ

  • അസിസ്റ്റന്റ് ക്യാപ്റ്റൻ

  • മറൈൻ ട്രെയിനി ഓഫീസർ

  • സർക്കാർ/സ്വകാര്യ ഫിഷറീസ് ബോട്ടുകൾ

മറൈൻ ഫിറ്റർ കോഴ്സ്

പ്രധാന പഠന മേഖലകൾ

  • മറൈൻ എഞ്ചിൻ മെക്കാനിക്സ്

  • വെൽഡിംഗ് & ഫാബ്രിക്കേഷൻ

  • പൈപ്പ് ഫിറ്റിംഗ് ആൻഡ് റിപ്പയർ വർക്ക്സ്

  • ഹൈഡ്രോളിക് സിസ്റ്റംസ്

  • കപ്പലിലെ ഇലക്ട്രിക്കൽ അടിസ്ഥാനങ്ങൾ

  • മെഷിനറി മെയിന്റനൻസ്

തൊഴിൽ സാധ്യതകൾ

കോഴ്സ് പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾക്ക് താഴെപ്പറയുന്ന മേഖലകളിൽ ജോലി ലഭിക്കാം.

  • ഫിഷിംഗ് വാസലുകളിൽ നാവിഗേറ്റർ

  • അസിസ്റ്റന്റ് ക്യാപ്റ്റൻ

  • മറൈൻ ട്രെയിനി ഓഫീസർ

  • സർക്കാർ/സ്വകാര്യ ഫിഷറീസ് ബോട്ടുകൾ

  • ഷിപ്പിംഗ് & മറൈൻ സർവീസ് അസിസ്റ്റന്റ്

യോഗ്യത

  • കണക്കിനും സയൻസിനും 40 ശതമാനമെങ്കിലും മാർക്കോടെ പത്താം ക്ലാസ് ജയിച്ചവർക്കാണ് പ്രവേശനം.

  • പത്താം ക്ലാസ് പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായം: 15-20. പട്ടികവിഭാഗക്കാർക്ക് 25 വരെയാകാം.

  • നല്ല കാഴ്ചശക്തിയും മികച്ച ആരോഗ്യവും നിർബന്ധം. ക്യാമ്പസിൽ താമസിക്കണം.

  • മിതമായ ഫീസ് നൽകിയാൽ മതി.

  • പൊതുവായ എൻട്രൻസ് പരീക്ഷ വഴിയാണ് സെലക്ഷൻ.

കോഴ്സിന് എങ്ങനെ അപേക്ഷിക്കാം?

  1. CIFNET-ന്റെ ഔദ്യോഗിക അഡ്മിഷൻ പേജ് സന്ദർശിക്കുക:
    CIFNET Admission Portal

  2. Admission Notification, Prospectus, Application Form എന്നിവ ഡൗൺലോഡ് ചെയ്യുക.

  3. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ ചേർക്കുക

  4. നോട്ടിഫിക്കേഷനിൽ പറയുന്ന അപേക്ഷാ ഫീസ് അടയ്ക്കുക.

  5. പൂരിപ്പിച്ച അപേക്ഷയും രേഖകളും നിർദ്ദേശിച്ച വിലാസത്തിലോ ഓൺലൈൻ സംവിധാനത്തിലോ സമർപ്പിക്കുക.

  6. അപേക്ഷകരെ Common Entrance Test (CET) മുഖേന തെരഞ്ഞെടുക്കും. യോഗ്യത നേടിയവർ കൗൺസിലിംഗിൽ പങ്കെടുക്കണം

10th Pass Students Can Apply Now for CIFNET’s Vessel Navigator and Marine Fitter Courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതകൾ നീങ്ങി; കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

'പരിചയക്കാരന് എമിറേറ്റ്സ് ഐഡി കൊടുത്തു'; ദു​​ബൈയിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി മലയാളി യുവതി

കാസ്ട്രോ പുറത്താക്കിയ മദ്യക്കമ്പനിയും കേരള രാഷ്ട്രീയവും; അണിയറയിൽ പുകയുന്ന ‘ബക്കാർഡി’ വിവാദം

ഹെൽത്തി ഓപ്ഷൻ ചിലപ്പോൾ വില്ലനാകാം; സാലഡ് തയ്യാറാക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യാറുണ്ടോ?

ജൂൺ തീരാറായി, മഴ എവിടെ?, ഇടുക്കിയിലും വയനാട്ടിലും 50 ശതമാനം കുറവ്; മഴക്കണക്കുകള്‍