AIIMS Recruitment 2026 607 Vacancies Announced Across Multiple Posts. google
Career

AIIMS: വൻഅവസരം, മൾട്ടി ടാസ്കിങ് സ്റ്റാഫ് മുതൽ സീനിയർ റെസിഡന്റ് വരെ, 607 ഒഴിവുകൾ

ഇതിൽ 220 സീനിയർ റെസിഡന്റ് ഒഴിവുകളും ഉൾപ്പെടുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) വിവിധ തസ്തികകളിലായി നിയമനം നടത്തുന്നു. അകെ 607 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 220 സീനിയർ റെസിഡന്റ് ഒഴിവുകളും ഉൾപ്പെടുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15.

ഒഴിവുകൾ

  • ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

  • ഫാർമസിസ്റ്റ്

  • ജൂനിയർ മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്

  • അസിസ്റ്റന്റ് ഡയറ്റീഷ്യൻ

  • മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ

  • ലൈബ്രറി അസിസ്റ്റന്റ്

  • ലൈബ്രേറിയൻ ഗ്രേഡ് III

  • ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ്

  • സ്റ്റോർസ് അറ്റൻഡന്റ്

  • ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് III

  • ജൂനിയർ മെക്കാനിക് (എയർ കണ്ടീഷനിംഗ് & റഫ്രിജറേഷൻ)

  • മൾട്ടി ടാസ്കിംഗ് സ്റ്റാഫ്

  • സീനിയർ റെസിഡന്റ്

  • മറ്റ് ടെക്നിക്കൽ തസ്തികകൾ

  • മറ്റ് നോൺ-ടെക്നിക്കൽ തസ്തികകൾ

  1. പത്താം ക്ലാസ് മുതൽ എം.ഡി/എം.എസ്/ഡി.എൻ.ബി/എം.ഡി.എസ് വരെ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

  2. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, സ്റ്റോർസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകൾക്ക് പത്താം ക്ലാസ് യോഗ്യത മതി

  3. സീനിയർ റെസിഡന്റ് തസ്തികകൾക്ക് മെഡിക്കൽ ബിരുദാനന്തര ബിരുദമാണ് ആവശ്യം.

  4. ചില തസ്തികകൾക്ക് പ്രവൃത്തിപരിചയം നിർബന്ധമാണെങ്കിലും എൻട്രി ലെവൽ തസ്തികകളിൽ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.

ശമ്പളം തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 18,000 രൂപ മുതൽ 67,700 രൂപവരെ ശമ്പളം ലഭിക്കും. കൂടാതെ മറ്റ് അലവൻസുകളും ലഭിക്കും. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.aiimsexams.ac.in സന്ദർശിക്കുക.

AIIMS Recruitment 2026 607 Vacancies Announced Across Multiple Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

'പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ അന്തിമ ഘട്ടത്തില്‍': വൈകാതെ ഒപ്പുവെക്കുമെന്ന് ട്രംപ്

യുപിഐയില്‍ ആളുമാറി പണം അയച്ചോ?; തിരികെ കിട്ടാന്‍ ഇതാ വഴികള്‍

കൂട്ടക്കൊലയെ സൈനിക നടപടിയെന്ന് വിളിച്ച് ന്യായീകരിക്കാനാകില്ല; യുഎന്നിൽ പാകിസ്ഥാനെതിരെ ഇന്ത്യ

'അവന്റെ തലയ്ക്ക് അടിച്ചു, ക്രൂരമായി മർദ്ദിച്ചു, പാതി ജീവനോടെ ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞു'; തന്റെ നായ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നടി

SCROLL FOR NEXT