നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (NISH) ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഗ്രി (HI) പൊതുജനങ്ങൾക്കായി സൈൻ ലാംഗ്വേജ് കോഴ്സ് സംഘടിപ്പിക്കുന്നു. ആകെ 40 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിലൂടെ ആംഗ്യഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാനും ദൈനംദിന സാഹചര്യങ്ങളിൽ ആംഗ്യങ്ങൾ ഉപയോഗിച്ച് ആശയവിനിമയം നടത്താനും പഠിപ്പിക്കും.
കോഴ്സ് വിവരങ്ങൾ
കോഴ്സ് കാലാവധി 40 മണിക്കൂറാണ്.
ഫീസ് 1,500 രൂപ.
ഓഫ്‌ലൈൻ രീതിയിലാണ് ക്ലാസുകൾ നടത്തുക. ശനിയാഴ്ചകളിലാണ് ക്ലാസുകൾ.
ഒരു ബാച്ചിൽ പരമാവധി 15 പേർക്കാണ് പ്രവേശനം നൽകുക.
സീറ്റുകളുടെ ലഭ്യത അനുസരിച്ചായിരിക്കും പ്രവേശനം.
കോഴ്സിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ആദ്യം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഇതിനായി NISH നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ഉപയോഗിക്കാം.
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/GAKziQb5juJWthNeA
രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം നിർദേശിച്ചിരിക്കുന്ന രീതിയിൽ കോഴ്സ് ഫീസ് അടയ്ക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ SBI Collect സംവിധാനത്തിലൂടെയാണ് ഫീസ് അടയ്ക്കേണ്ടത്.
ഫീസ് അടയ്ക്കുന്നതിനായി https://www.onlinesbi.sbi/sbicollect/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് 'By Institution' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. സ്ഥാപനങ്ങളുടെ പട്ടികയിൽ NISH എന്ന് തിരഞ്ഞ് തിരഞ്ഞെടുക്കുക. തുടർന്ന് പേയ്മെന്റ് കാറ്റഗറിയായി 'ISL for Public' തിരഞ്ഞെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.