Applications are invited for tourist guide training, conducted under the aegis of the Kerala Institute of Tourism and Travel Studies (KITTS). AI IMAGE
Career

ടൂറിസം രംഗത്ത് കരിയർ സെറ്റാക്കാം; ഗൈഡ് പരിശീലനത്തിന് അവസരം, നവംബർ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരത്തെ കിറ്റ്സ് ആസ്ഥാനത്ത് നടക്കുന്ന പരിശീലനത്തിൽ സ്റ്റേറ്റ്, ലോക്കൽ ലെവൽ ഗൈഡ് വിഭാഗങ്ങളിലായി 168 സീറ്റുകളുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (KITTS) നേതൃത്വത്തിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തെ കിറ്റ്സ് ആസ്ഥാനത്ത് നടക്കുന്ന പരിശീലനത്തിൽ സ്റ്റേറ്റ്, ലോക്കൽ ലെവൽ ഗൈഡ് വിഭാഗങ്ങളിലായി 168 സീറ്റുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വൈകിട്ട് 5.30 വരെ നീട്ടി.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGm

വിഭാഗങ്ങളും യോഗ്യതകളും

1. സ്റ്റേറ്റ് ലെവൽ ഗൈഡ് (27 സീറ്റുകൾ)

പരിശീലന കാലാവധി: 9 ആഴ്ച.

വിദ്യാഭ്യാസ യോഗ്യത: യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

അല്ലെങ്കിൽ, അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ സംഘടനയിലോ എംബസിയിലോ സാംസ്കാരിക കേന്ദ്രത്തിലോ വിദേശഭാഷയിൽ കുറഞ്ഞത് ആറുമാസത്തെ റെഗുലർ കോഴ്സ് പൂർത്തിയാക്കിയ പ്ലസ് ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

മറ്റ് നിബന്ധനകൾ: ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്. അപേക്ഷകർക്ക് 20 വയസ്സ് പൂർത്തിയായിരിക്കണം.

പരിശീലന ഫീസ്: ജി.എസ്.ടി ഉൾപ്പെടെ 32,745 രൂപ.

2. ലോക്കൽ ലെവൽ ഗൈഡ് (141 സീറ്റുകൾ)

പരിശീലന കാലാവധി: 4 ആഴ്ച.

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, എസ്.എസ്.സി, സി.ബി.എസ്.ഇ അല്ലെങ്കിൽ പത്താം ക്ലാസ് വിജയം.

പ്രായപരിധി: 20 വയസ്സ് പൂർത്തിയായിരിക്കണം.

പരിശീലന ഫീസ്: ജി.എസ്.ടി ഉൾപ്പെടെ 20,355 രൂപ.

പ്രത്യേക നിർദ്ദേശം: ലോക്കൽ ലെവൽ ഗൈഡ്വിഭാഗത്തിൽ അപേക്ഷിക്കുന്നവർ സ്വന്തം താമസ ജില്ലയുടെ ക്വാട്ടയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. മറ്റു ജില്ലകളിലെ ക്വാട്ടയിൽ സമർപ്പിക്കുന്ന അപേക്ഷകൾ പൂർണ്ണമായും നിരസിക്കും.

തിരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ചരിത്രം, സ്മാരകങ്ങൾ, പൊതുവിജ്ഞാനം എന്നിവയിൽനിന്നായിരിക്കും പരീക്ഷാ ചോദ്യങ്ങൾ. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടുന്നവർക്കാണ് അഭിമുഖത്തിന് അവസരം. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്:

https://cmd.kerala.gov.in/wp-content/uploads/2026/10/Life-Mission-Notification-final.pdf

വിജ്ഞാപനം: https://recruitopen.com/cmd/kitts1.html

Applications are invited for tourist guide training, conducted under the aegis of the Kerala Institute of Tourism and Travel Studies (KITTS).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭക്തിയുടെ തിളക്കം', 121 കിലോ സ്വര്‍ണാഭരണങ്ങള്‍ തിരുപ്പതി ഭഗവാന്; വഴിപാടുമായി വ്യവസായി

'ഇത് ലിയോയു‌ടെ വി​ഗ് അല്ലേ'? അനിരുദ്ധിന്റെ സൽക്കാരത്തിൽ ചർച്ചയായി വിജയ്‌യുടെ ലുക്ക്; തൃഷ എവിടെയെന്ന് സോഷ്യൽ മീഡിയ

കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നു; ഹൈക്കമാൻഡിന് മുന്നിൽ പരാതിക്കെട്ടഴിക്കാൻ ഇരുചേരികളും

'ഞാൻ ജടായുവായിട്ട് ഒരു റീൽ വരുമെന്ന് വർഷങ്ങൾക്ക് മുൻപ് നമ്മളറിയുന്നുണ്ടോ ? ഭയങ്കര സന്തോഷം തോന്നി'; ജടായു ട്രോൾ വിഡിയോയിൽ മുകേഷ്

തുടരെ '7 അർധ സെഞ്ച്വറി' കൂട്ടുകെട്ട്!! ചരിത്രമെഴുതി വെല്ലിങ്ടനിലെ ടീം ഇന്ത്യ!