എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ (LIC HFL) മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. മാർക്കറ്റിങ്, സെയിൽസ് വിഭാഗങ്ങളിലായി ആകെ 50 ഒഴിവുകളാണുള്ളത്. എം.ബി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 25.
യോഗ്യത
എം.ബി.എ ബിരുദം നിർബന്ധമാണ്. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
സെയിൽസ് മേഖലയിൽ 0-1 വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
അപേക്ഷകർ ജോലി ചെയ്യുന്ന നഗരത്തിലെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ളവരായിരിക്കണം.
വിജ്ഞാപനത്തിൽ പറയുന്ന 35 നഗരങ്ങളിലൊന്നിൽ താമസിക്കുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ശമ്പളം
ഒരു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 40,000 മുതൽ 50,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനത്തിനു ശേഷം കമ്പനിയുടെ നിബന്ധനകൾ അനുസരിച്ച് സ്ഥിരനിയമനം ലഭിക്കുന്നവർക്ക് വാർഷിക സി.ടി.സി 14 ലക്ഷം രൂപയോ അതിൽ കൂടുതലോ ലഭിക്കാം.
ജോലി സ്ഥലം: കേരളത്തിൽ എറണാകുളത്ത് അവസരമുണ്ട്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലും ഒഴിവുകളുണ്ട്.
അപേക്ഷിക്കേണ്ട വിധം: Internshala വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത, ജോലി സ്ഥലം, സർവീസ് ബോണ്ട് വ്യവസ്ഥകൾ എന്നിവ പരിശോധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.lichousing.com/careers
അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates