കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. ആകെ 48 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. നിയമ ബിരുദധാരികളും ഫൈനൽ ഇയർ/സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ഒഴിവുകൾ: 48 ഒഴിവുകൾ (പ്രതീക്ഷിക്കപ്പെടുന്നത്).
ശമ്പളം: പ്രതിമാസം 35,000 രൂപ
നിയമന കാലാവധി: 1 വർഷം. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ വർഷത്തേക്ക് നീട്ടാൻ സാധ്യതയുണ്ട്.
വിദ്യാഭ്യാസ യോഗ്യത: നിയമ ബിരുദം. ഫൈനൽ ഇയർ/സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ ഇന്റർവ്യൂവിന് (Viva Voce) മുന്നോടിയായുള്ള സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് എല്ലാ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്.
പ്രായപരിധി: ഉദ്യോഗാർത്ഥികൾ 01/12/1994 നും 30/11/2004 നും ഇടയിൽ (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
അപേക്ഷാ ഫീസ്: 1,000 രൂപ (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ, തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഇല്ല).
തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test), കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (Computer based Test) കൂടാതെ/അല്ലെങ്കിൽ ഇന്റർവ്യൂ (Viva Voce) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷയും ഫീസും സമർപ്പിച്ചു തുടങ്ങേണ്ട തീയതി: 02.11.2026
ഓൺലൈൻ അപേക്ഷയും ഫീസും സമർപ്പിക്കേണ്ട അവസാന തീയതി: 30.11.2026
ഓഫ്ലൈൻ വഴി ഫീസ് അടയ്ക്കാനുള്ള തീയതികൾ: 04.12.2026 മുതൽ 11.12.2026 വരെ
അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates