Applications have been invited for positions such as General Manager, Manager (Personnel), Junior Manager, and Supervisor at the Kerala State Textile Corporation. file
Career

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനിൽ അവസരം; MBA, B.Tech, ഡിപ്ലോമ യോഗ്യത, 80,000 രൂപ വരെ ശമ്പളം

ജനറൽ മാനേജർ, മാനേജർ (പേഴ്സണൽ), ജൂനിയർ മാനേജർ, സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലായി ആകെ 18 ഒഴിവുകളാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, മാനേജർ (പേഴ്സണൽ), ജൂനിയർ മാനേജർ, സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലായി ആകെ 18 ഒഴിവുകളാണുള്ളത്. പ്രതിമാസം 25,000 രൂപ മുതൽ 80,000 രൂപ വരെയാണ് ഏകീകൃത ശമ്പളം. യോഗ്യരായവർക്ക് ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളും ശമ്പളവും

1. ജനറൽ മാനേജർ

  • ഒഴിവുകൾ: 2

  • ശമ്പളം: പ്രതിമാസം 80,000 രൂപ

  • പ്രായപരിധി: വിജ്ഞാപന തീയതിയിൽ പരമാവധി 45 വയസ്സ്

  • യോഗ്യത: അംഗീകൃത സ്ഥാപനത്തിൽനിന്ന് ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബി.ടെക്/ബി.ഇ. അല്ലെങ്കിൽ ഡിപ്ലോമ.

  • പ്രവൃത്തിപരിചയം: ബി.ടെക്/ബി.ഇ. യോഗ്യതയുള്ളവർക്ക് ടെക്സ്റ്റൈൽ മില്ലിൽ കുറഞ്ഞത് 12 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ അഞ്ച് വർഷമെങ്കിലും മാനേജർ ഗ്രേഡിലായിരിക്കണം.

  • ഡിപ്ലോമക്കാർക്ക് 15 വർഷത്തെ പ്രവൃത്തിപരിചയവും അതിൽ അഞ്ച് വർഷം മാനേജർ ഗ്രേഡിലെ പരിചയവും ആവശ്യമാണ്.

  • വിജ്ഞാപനം: https://kpesrb.kerala.gov.inGeneral-Manager

2. മാനേജർ (പേഴ്സണൽ)

  • ഒഴിവുകൾ: 1

  • ശമ്പളം: പ്രതിമാസം 70,000 രൂപ

  • പ്രായപരിധി: പരമാവധി 45 വയസ്സ്

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദത്തോടൊപ്പം എം.ബി.എ. (എച്ച്.ആർ.), പേഴ്സണൽ മാനേജ്‌മെന്റിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (എം.എച്ച്.ആർ.എം.).

  • പ്രവൃത്തിപരിചയം: വ്യവസായ സ്ഥാപനത്തിൽ യോഗ്യത നേടിയ ശേഷമുള്ള ഏഴ് വർഷത്തെ പരിചയം വേണം.

  • ഇതിൽ നാല് വർഷമെങ്കിലും മാനേജീരിയൽ ഗ്രേഡിലായിരിക്കണം.

  • വിജ്ഞാപനം: https://kpesrb.kerala.gov.in-Manager-Personnel-Kerala-State-Textile-Corporation-Limited.pdf

3. ജൂനിയർ മാനേജർ (കൊമേഴ്‌സ്യൽ)

  • ഒഴിവുകൾ: 1

  • ശമ്പളം: പ്രതിമാസം 35,000 രൂപ

  • പ്രായപരിധി: വിജ്ഞാപന തീയതിയിൽ പരമാവധി 36 വയസ്സ്

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള എം.ബി.എ. (മാർക്കറ്റിങ്).

  • പ്രവൃത്തിപരിചയം: സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനം അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ നിർമാണ സ്ഥാപനത്തിൽ യോഗ്യത നേടിയ ശേഷമുള്ള കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.

  • വിജ്ഞാപനം: https://kpesrb.kerala.gov.in/junior-Manager

4. ജൂനിയർ മാനേജർ (പേഴ്സണൽ)

  • ഒഴിവുകൾ: 1

  • ശമ്പളം: പ്രതിമാസം 35,000 രൂപ

  • പ്രായപരിധി: പരമാവധി 36 വയസ്സ്

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള എം.ബി.എ. (ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു. (പേഴ്സണൽ മാനേജ്‌മെന്റ്).

  • പ്രവൃത്തിപരിചയം: സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനം അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വ്യവസായ സ്ഥാപനത്തിന്റെ എച്ച്.ആർ. വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം.

  • വിജ്ഞാപനം: https://kpesrb.kerala.gov.in.Junior-Manager

5. സൂപ്പർവൈസർ (ഇലക്ട്രിക്കൽ)

  • ഒഴിവുകൾ: 3

  • ശമ്പളം: പ്രതിമാസം 25,000 രൂപ

  • പ്രായപരിധി: പരമാവധി 36 വയസ്സ്

  • യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ. അല്ലെങ്കിൽ ഡിപ്ലോമ.

  • പ്രവൃത്തിപരിചയം: ബി.ടെക്/ബി.ഇ. യോഗ്യതയുള്ളവർക്ക് ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷവും ഡിപ്ലോമക്കാർക്ക് രണ്ട് വർഷവും പരിചയം വേണം. യോഗ്യത നേടിയ ശേഷമുള്ള പരിശീലനകാലത്തെ പരിചയവും പരിഗണിക്കും.

  • വിജ്ഞാപനം: https://kpesrb.kerala.goSupervisor-Electrical

6. സൂപ്പർവൈസർ/ഷിഫ്റ്റ് ഇൻ ചാർജ് (സ്പിന്നിങ്)

  • ഒഴിവുകൾ: 10

  • ശമ്പളം: പ്രതിമാസം 25,000 രൂപ

  • പ്രായപരിധി: പരമാവധി 36 വയസ്സ്

  • യോഗ്യത: ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബി.ടെക്/ബി.ഇ. അല്ലെങ്കിൽ ഡിപ്ലോമ.

  • പ്രവൃത്തിപരിചയം: ബി.ടെക്/ബി.ഇ. യോഗ്യതയുള്ളവർക്ക് ടെക്സ്റ്റൈൽ മില്ലിൽ കുറഞ്ഞത് ഒരു വർഷവും ഡിപ്ലോമക്കാർക്ക് രണ്ട് വർഷവും പരിചയം വേണം. പരിശീലനകാലത്തെ പരിചയവും പരിഗണിക്കും.

  • വിജ്ഞാപനം: https://kpesrb.kerala.gov.in.Supervisor-Shift-In-Charge

അപേക്ഷിക്കേണ്ട വിധം

കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡിന്റെ ഔദ്യോഗിക ഓൺലൈൻ അപേക്ഷാ സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 2026 നവംബർ 20 മുതൽ ഡിസംബർ 19 വരെയാണ്. https://jobs.kpesrb.kerala.gov.in/

Applications have been invited for positions such as General Manager, Manager (Personnel), Junior Manager, and Supervisor at the Kerala State Textile Corporation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

19 സിക്‌സുകള്‍, 181 റണ്‍സ്!!! പ്രിയാംശിന്റെ 'ശ്വാസം നിലപ്പിക്കും' ബാറ്റിങ്! ലോക റെക്കോർഡ്

'വധുക്കൾ വേശ്യകളെപ്പോലെയും പുരുഷന്മാർ പന്നികളെപ്പോലെയും'; വിവാഹച്ചടങ്ങുകളെക്കുറിച്ച് അധിക്ഷേപ പരാമർശവുമായി എഐഎംഐഎം നേതാവ്, വിവാദം

മാന്യതയുടെ മുഖംമൂടി വലിച്ചുകീറും; എല്ലാം ഡയറിയിലുണ്ട്; കൂടുതല്‍ പറയിക്കരുത്; വെല്ലുവിളിയുമായി ഉണ്ണിത്താന്‍

'സംഘാടകന്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍'; പരിപാടിയില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും