Applications have been invited for the post of Assistant Professor at Sree Narayana Guru Open University, Kollam. file
Career

S.N University: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 32 ഒഴിവുകൾ, ശമ്പളം അര ലക്ഷം രൂപ

നിയമനം ലഭിക്കുന്നവർക്ക് 50,000 രൂപ ശമ്പളം ലഭിക്കും. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് നവംബർ 11 വരെ അപേക്ഷകൾ സമർപ്പിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയനം നടത്തുന്നു. വിവിധ വിഷയങ്ങളിൽ ആയി ആകെ 32 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 50,000 രൂപ ശമ്പളം ലഭിക്കും. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് നവംബർ 11 വരെ അപേക്ഷകൾ സമർപ്പിക്കാം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകൾ ഉള്ള വിഷയങ്ങൾ

  • സോഷ്യൽ വർക്ക് (BSW & MSW) – 5

  • അറബിക് – 3

  • പബ്ലിക് അഡ്മിനിസ്ട്രേഷൻ (BA & MA) – 3

  • ലൈബ്രറി സയൻസ് – 3

  • മാത്തമാറ്റിക്സ് (MSc) – 3

  • മൾട്ടിമീഡിയ (BSc) – 3

  • ഇംഗ്ലീഷ് – 2

  • കമ്പ്യൂട്ടർ സയൻസ് (BCA, MCA, BSc Data Science) – 2

  • ഹിന്ദി – 1

  • പൊളിറ്റിക്കൽ സയൻസ് – 1

  • സൈക്കോളജി – 1

  • സോഷ്യോളജി – 1

  • ഇക്കണോമിക്സ് – 1

  • കൊമേഴ്സ് – 1

  • ബിസിനസ് സ്റ്റഡീസ് – 1

  • ഫിലോസഫി – 1

യോഗ്യതകൾ

  • ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം (Post Graduation) ഉണ്ടായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന മാർക്കിൽ സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

  • അപേക്ഷകർ UGC അല്ലെങ്കിൽ CSIR നടത്തുന്ന NET പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ SLET/SET.

  • UGC ചട്ടങ്ങൾ പാലിച്ചുകൊണ്ട് Ph.D. എടുത്തവരെ NET പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

പ്രായപരിധി

  • 01/01/2026 തീയതിയിൽ പരമാവധി പ്രായം 50 വയസ്സ് കവിയരുത്.

  • SC/ST, OBC വിഭാഗക്കാർക്ക് കേരള സർക്കാർ നിയമപ്രകാരമുള്ള പ്രായഇളവുകൾ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി (sgou.ac.in) ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

ഓൺലൈൻ അപേക്ഷ വിജയകരമായി സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് എടുക്കുക.

പ്രിന്റൗട്ടിൽ ഫോട്ടോ ഒട്ടിച്ച്, ഒപ്പുവെച്ച്, നിങ്ങളുടെ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്), ഫീസ് അടച്ച രസീത് എന്നിവ സഹിതം താഴെ പറയുന്ന വിലാസത്തിലേക്ക് തപാൽ വഴി അയക്കുക.

വിലാസം: The Registrar, Sreenarayanaguru Open University, Kureepuzha, Kollam, Kerala, Pin: 691012.

കവറിന് മുകളിൽ "Application for the post of Assistant Professor - [Subject Name], Notification No. RECN/108/2026" എന്ന് വ്യക്തമായി എഴുതിയിരിക്കണം

വിജ്ഞാപനം: https://content.sgou.ac.in/rp/public/uploads/documents/JobNotification/1791799884_file_pdf

Applications have been invited for the post of Assistant Professor at Sree Narayana Guru Open University, Kollam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

"ഒന്നും രണ്ടുമല്ല, മോഷ്ടിച്ചത് നാല് വെന്റിലേറ്ററുകള്‍"; തെലങ്കാനയിലെ റിംസ് ആശുപത്രിയിലെ മോഷണത്തില്‍ അറസ്റ്റ്

'ദൈവമാണ് എന്റെ പിന്നിൽ, പിന്തുണയ്ക്കാൻ ആരാധകരും'; രാഷ്ട്രീയ പ്രവേശ അഭ്യൂഹങ്ങൾ തള്ളി ധനുഷ്

'തൂക്കി, അതാണല്ലോ ശീലം'; 'മോഹൻലാൽ സ്റ്റൈലിൽ' നസ്ലെന് കയ്യടിച്ച് സംഗീത് പ്രതാപ്

ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടിലും വളരും; വലിപ്പം കൂട്ടാന്‍ ചാരം, 90 ദിവസത്തില്‍ വിളവെടുക്കാം