Applications have been invited for the post of Junior Programmer in the Kerala State Lotteries Department. Kerala Lotteries Department /fb
Career

കേരള ഭാഗ്യക്കുറി വകുപ്പിൽ ജൂനിയർ പ്രോഗ്രാമർ ഒഴിവുകൾ; ഫ്രഷേഴ്സിനും അവസരം...

ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 35,900 രൂപയാണ് ശമ്പളം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 02 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 35,900 രൂപയാണ് ശമ്പളം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12.

യോഗ്യത

  • കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിൽ BE/BTech/MTech അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

  • കംപ്യുട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റർ ബിരുദമായ MCA നേടിയവർക്കും അവസരമുണ്ട്.

  • കംപ്യുട്ടർ സ്പെഷ്യലൈസേഷനോടുകൂടിയ DOEACC 'B' Level അല്ലെങ്കിൽ 'C' Level യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

  • പരമാവധി പ്രായപരിധി 35 വയസാണ്. ഫ്രഷേഴ്സിനും സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ രണ്ട് വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.

ആവശ്യമായ സാങ്കേതിക പരിജ്ഞാനം

Core PHP, Object-Oriented Programming, PHP Frameworks, SQL, PostgreSQL, MySQL തുടങ്ങിയ സാങ്കേതികവിദ്യകളിൽ അറിവുണ്ടായിരിക്കണം.

JavaScript, HTML5, CSS3, Bootstrap, RESTful APIs, JSON, Git Version Control എന്നിവയിലും പരിജ്ഞാനം ആവശ്യമാണ്.

Laravel, Symfony, React.js എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

Docker, Web Application Security, Unit Testing, Software Deployment തുടങ്ങിയ മേഖലകളിലെ അറിവും അധിക യോഗ്യതയായി പരിഗണിക്കും.

നിയമനവും ശമ്പളവും

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർഥിയുടെ പ്രവർത്തനമികവും വകുപ്പിന്റെ ആവശ്യകതയും പരിഗണിച്ച് കരാർ കാലാവധി നീട്ടാം. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരം വികാസ് ഭവനിലുള്ള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിയമിക്കും.

തിരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷയുടെയും തുടർന്ന് നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. പട്ടികയിൽ ഉൾപ്പെടുന്നവരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കൂ. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുക.

ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSfy6gj5gq7NNL7W6ZDAvIq6a7pZ47iKL1mPlYHjW4596Ci7GA/viewform?usp=header

വിജ്ഞാപനം:

https://statelottery.kerala.gov.in/images/pdf/NOTIFICATION_MALAYALAM.pdf

Applications have been invited for the post of Junior Programmer in the Kerala State Lotteries Department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ച് രൂപ, 24 പൈസയുടെ നേട്ടം, എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ; റിവേഴ്‌സിട്ട് ഓഹരി വിപണി, സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു

തിരയില്‍ പെട്ട അമലയെ രക്ഷിച്ചത് മത്സ്യത്തൊഴിലാളികള്‍; പേടിയോടെയാണ് ആ ദിവസം ഇന്നും ഓര്‍ക്കുന്നത്: കമല്‍

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15 കാരിക്ക് നേരെ ലൈം​ഗികാതിക്രമം; 21 കാരൻ അറസ്റ്റിൽ

‘ക്യൂട്ട് സൈക്കോ’, '2026ലെ മികച്ച വില്ലൻ'; ‘സീനി’ലെ ഈശ്വരന് ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ് നസ്ലെൻ

ഗൾഫിലേക്ക് 50 നഴ്സുമാർക്ക് സൗജന്യ നിയമനം; ഒരു ലക്ഷം വരെ ശമ്പളം, ഓൺലൈൻ അഭിമുഖം