Applications invited for 6,486 vacancies in Indian Railways. @trainwalebhaiya
Career

സമയം കളയല്ലേ... ഇന്ത്യൻ റെയിൽവേയിൽ 6486 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

ഗ്രാജുവേറ്റ് വിഭാഗത്തിൽ 3,548 ഒഴിവുകളും അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിൽ 1,688 ഒഴിവുകളും സ്റ്റേഷൻ മാസ്റ്റർ വിഭാഗത്തിൽ 1250 ഒഴിവുകളുമാണ് ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. ഗ്രാജുവേറ്റ് വിഭാഗത്തിൽ 3,548 ഒഴിവുകളും അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിൽ 1,688 ഒഴിവുകളും സ്റ്റേഷൻ മാസ്റ്റർ വിഭാഗത്തിൽ 1250 ഒഴിവുകളുമാണ് ഉള്ളത്. പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓരോ വിജ്ഞാപനവും വിശദമായി പരിശോധിക്കാം.

ഗ്രാജുവേറ്റ് വിഭാഗം- 3548

ഗ്രാജുവേറ്റ് വിഭാഗത്തിൽ 3,548 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്കാണ് അവസരം. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 06.

ഒഴിവുകൾ

  • ഗുഡ്സ് ട്രെയിൻ മാനേജർ : 2,750 ഒഴിവുകൾ

  • സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് : 371 ഒഴിവുകൾ

  • ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് : 300 ഒഴിവുകൾ

  • ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ : 127 ഒഴിവുകൾ

തിരഞ്ഞെടുപ്പ് പ്രക്രിയ: കംപ്യുട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) 1,2 പരീക്ഷകൾ, രേഖകളുടെ പരിശോധന (DV), മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. CBT 1-ൽ 90 മിനിറ്റിനുള്ളിൽ 100 ചോദ്യങ്ങളുണ്ടാകും.

ജനറൽ അവയർനസിൽ 40, മാത്തമാറ്റിക്സിൽ 30, റീസണിംഗിൽ 30 ചോദ്യങ്ങളാണ്. CBT 2-ൽ 90 മിനിറ്റിൽ 120 ചോദ്യങ്ങളുണ്ടാകും. ജനറൽ അവയർനസ് 50, മാത്തമാറ്റിക്സ് 35, റീസണിംഗ് 35 എന്നിങ്ങനെയാണ് വിഷയങ്ങൾ. രണ്ട് പരീക്ഷകളിലും തെറ്റായ ഓരോ ഉത്തരത്തിനും 1/3 മാർക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rrbapply.gov.in/assets/forms/CEN_06_2026_NTPC_G.pdf

അണ്ടർഗ്രാജുവേറ്റ് വിഭാഗം - 1688

അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിൽ 1,688 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം റെയിൽവേ പുറത്തിറക്കി. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ നവംബർ 13 വരെ ഓൺലൈനായി സമർപ്പിക്കാം.

ഒഴിവുകൾ

  • കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് – 700

  • അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് – 200

  • ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് – 600

  • ട്രെയിൻസ് ക്ലർക്ക് – 188

തിരഞ്ഞെടുപ്പ്

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയുടെ രണ്ട് ഘട്ടങ്ങൾ (CBT 1, CBT 2), രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രത്യേക ടൈപ്പിങ് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കില്ല. ഒന്നാം ഘട്ട പരീക്ഷയിൽ 100 ചോദ്യങ്ങളും രണ്ടാം ഘട്ട പരീക്ഷയിൽ 120 ചോദ്യങ്ങളുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.rrbapply.gov.in/assets/forms/CEN_07_2026_NTPC_UG.pdf

സ്റ്റേഷൻ മാസ്റ്റർ- 1250

ഇന്ത്യൻ റയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. 1250 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ഉടൻ പുറത്തിറക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ വഴി അപേക്ഷകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ അപേക്ഷിക്കാം. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യത,

ശമ്പളം: ഏഴാം ശമ്പള കമ്മിഷൻ പ്രകാരം പേ ലെവൽ 6.

പ്രായപരിധി: 2027 ജനുവരി 01 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

Applications invited for 6,486 vacancies in Indian Railways.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്'; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

പത്തുവർഷത്തെ സ്തുത്യർഹമായ സേവനം: കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ 'ചേതക്' വിടവാങ്ങി

ഫോണിന്റെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമായി; യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പ്

കൂൺകൃഷിയിൽ വിജയഗാഥ തീർത്ത് സുരഭി; വീട്ടമ്മയിൽനിന്ന് രണ്ട് കൂൺ ഫാമുകളുടെ അമരത്തേക്ക്

വായ്പ ചട്ടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; യുഎഇയില്‍ പുതിയ ബാങ്ക് ചട്ടങ്ങള്‍