Applications invited for CM Researcher and Margadeepam Scholarships   representative AI image
Career

സി എം റിസർച്ചർ,മാർഗദീപം സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു

സിഎം റിസർച്ചർ സ്കോളർഷിപ്പിന് ഒക്ടോബർ ഏഴ് വരെയും മാർഗദീപം സ്കോളർഷിപ്പിന് സെപ്തംബർ 19 വരെയും അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ വിവിധ സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്ക് നൽകുന്ന സി എം റിസർച്ചർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്ക് കുടുംബ വാർഷിക വരുമാനത്തിനെ അടിസ്ഥാനമാക്കി നൽകുന്ന മാർഗദീപം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

സിഎം റിസർച്ചർ സ്കോളർഷിപ്പ്

കേരളത്തിലുള്ള സംസ്ഥാന സർവ്വകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ചർ സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ജെആർഎഫ്, എംഎഎൻഎഫ്, ആർജിഎൻഎഫ്, പിഎംആർഎഫ് അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർവ്വകലാശാലകളുടെയോ മറ്റു ഫെല്ലോഷിപ്പുകളോ സഹായമോ ലഭിക്കാത്തവരായിരിക്കണം.

അപേക്ഷകൾ കോളേജ് വിദ്യാഭ്യാസ വകുപ്പ്, സ്‌കോളർഷിപ്പ് വിഭാഗത്തിൽ ഒക്ടോബർ ഏഴിനകം സമർപ്പിക്കണം. collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്‌സൈറ്റുകളിൽ വിജ്ഞാപനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9447096580, 9188900228.

മാർഗദീപം സ്കോളർഷിപ്പ്

2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) 2025-26 സാമ്പത്തിക വർഷം നൽകുന്ന മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ജനസംഖ്യാനുപാതികമായാണ് മാർഗദീപം സ്കോളർഷിപ്പ് നൽകുന്നത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ് നൽകുന്നത്. 1500 രൂപയാണ് സ്കോളർഷിപ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല.

വിശദവിവരങ്ങൾക്ക്: https://margadeepam.kerala.gov.in/

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സ്കൂൾവഴി സെപ്തംബർ 19 വരെ അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് നിശ്ചിത തീയതിക്കുളളിൽ സ്ഥാപന മേധാവി സമർപ്പിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2300524, 0471-2302090.

Education News:Applications can be submitted until October 7 for the CM Researcher Scholarship and until September 19 for the Margadeepam Scholarship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT