Applications for the Master of Physiotherapy course can be submitted until August 30. FreePik
Career

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിന് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം,കീമോതെറാപ്പി നഴ്‌സിങ്,മെഡിക്കൽ സെക്രട്ടറി കോഴ്സുകളിലേക്ക് ഓ​ഗസ്റ്റ് 21 വരെ അപേക്ഷിക്കാം

അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച ഫിസിയോതെറാപ്പി ഡിഗ്രി കോഴ്‌സ് മൊത്തം 50 ശതമാനം മാർക്കോടെ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച മറ്റ് യുണിവേഴ്‌സിറ്റികളിൽ നിന്നോ റഗുലർ(4 വർഷം) കോഴ്സ് പാസ്സായിരിക്കണം

സമകാലിക മലയാളം ഡെസ്ക്

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി (MPT) കോഴ്‌സിന് അപേക്ഷിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് 2025 ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 30 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി അപേക്ഷാഫീസ് ഒടുക്കാം.

വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.

അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച ഫിസിയോതെറാപ്പി ഡിഗ്രി കോഴ്‌സ് മൊത്തം 50 ശതമാനം മാർക്കോടെ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച മറ്റ് യുണിവേഴ്‌സിറ്റികളിൽ നിന്നോ റഗുലർ(4 വർഷം) കോഴ്സ് പാസ്സായിരിക്കണം.

അതത് സ്റ്റേറ്റ് കൗൺസിലിൽ നിന്നും സ്ഥിരമായ രജിസ്‌ട്രേഷൻ നേടിയിരിക്കണം. അപേക്ഷാ സമർപ്പിക്കുന്ന അവസാന തിയ്യതിക്കു മുൻപ് വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 04712560361, 362, 363, 364.

കീമോതെറാപ്പി നഴ്‌സിങ്, മെഡിക്കൽ സെക്രട്ടറി

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള കണ്ണൂർ മലബാർ കാൻസർ സെന്ററുമായി ചേർന്ന് നടത്തുന്ന കീമോതെറാപ്പി നഴ്‌സിങ് , മെഡിക്കൽ സെക്രട്ടറി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 21.

മെഡിക്കൽ സെക്രട്ടറി കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആറ് മാസത്തെ പെയ്ഡ് ഇന്റേൺഷിപ്പിന് അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://asapkerala.gov.in/courses . ഫോൺ: 9495999741.

Education News: Applicants for MPT should have passed regular course in Physiotherapy degree course approved by the Kerala Health University .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT