ഫാർമസി കോഴ്സിനായുള്ള ഹയർ ഓപ്ഷനുകൾക്ക് രണ്ടാം ഘട്ടത്തിൽ പരിഗണിക്കപ്പെടാൻ ഓപ്ഷൻ കൺഫർമേഷൻ നൽകണം.
എൽ ബി എസ് പ്രസിദ്ധീകരിച്ചിട്ടുള്ള ബി എസ് സി നഴ്സിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൻ ആർ ഐ സീറ്റുകളിലേക്ക് പരിഗണിക്കാൻ അർഹരായ അപേക്ഷകർ സെപ്റ്റംബർ രണ്ട് മുതൽ എട്ടാം തീയതി വൈകിട്ട് നാല് മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടതാണ്.
അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാമ്പാടിയിൽ കമ്പ്യൂട്ടർ അധിഷ്ഠിത തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളജും മെഴ്സിഡീസ് ബെൻസും ചേർന്നു നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടമോട്ടീവ് മെക്കട്രോണിക്സ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം
ഫാർമസി കോഴ്സിൽ ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ടിരുന്ന ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർത്ഥികളും, ആദ്യഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും ഫാർമസി കോഴ്സിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ഓപ്ഷൻ കൺഫർമേഷൻ നൽകണം.
വിദ്യാർത്ഥികൾ www.cee.kerala.gov.in ലെ Candidate portal-ലെ ഹോംപേജിൽ പ്രവേശിച്ച് 'confirm' ബട്ടൺ ക്ലിക്ക് ചെയ്യണം. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതിയതായി ആരംഭിച്ച കോളേജുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുമാണ് അവസരം.
സെപ്റ്റംബർ രണ്ടിന് വൈകിട്ട് ആറ് മണി വരെ ഈ സൗകര്യം വെബ്സൈറ്റിൽ ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാമ്പാടിയിൽ കമ്പ്യൂട്ടർ അധിഷ്ഠിത തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
വി. ആർ. പ്രോഡക്റ്റ് വിഷ്വലൈസേഷൻ ആൻഡ് ആർക്കിടെക്ചർ യൂസിങ് അൺറിയൽ എൻജിൻ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 18 ന് മുകളിൽ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 9495999731. രജിസ്‌ട്രേഷൻ ഫോം : https://forms.gle/DHHRQaM5P5vnoyu88 വിലാസം: അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാമ്പാടി (P.T.M ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് സമീപം) എട്ടാം മൈൽ, കോട്ടയം.
2025-26 അദ്ധ്യയന വർഷത്തെ ബി എസ് സി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് എൽ ബി എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ ആർ ഐ സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ എൻ ആർ ഐ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 2025 സെപ്റ്റംബർ ഒമ്പതിന് പ്രസിദ്ധീകരിക്കും.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൻ ആർ ഐ സീറ്റുകളിലേക്ക് പരിഗണിക്കാൻ അർഹരായ അപേക്ഷകർക്ക് സെപ്റ്റംബർ രണ്ട് മുതൽ എട്ടിന് വൈകിട്ട് നാല് മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാവുന്നതാണ്.
മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ സെപ്റ്റംബർ 12 നകം പ്രവേശനം നേടേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവരെ തുടർന്നുള്ള മറ്റ് അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലും 0471-2560361, 362, 363, 364 എന്നീ നമ്പറുകളിലും ലഭ്യമാണ്.
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളജും മെഴ്സിഡീസ് ബെൻസും ചേർന്നു അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടമോട്ടീവ് മെക്കട്രോണിക്സ് കോഴ്സ് നടത്തുന്നു.
താൽപ്പര്യമുള്ളവർക്ക് സെപ്റ്റംബർ ആറ് വരെ അപേക്ഷിക്കാം,.
യോഗ്യത: മെക്കാനിക്കൽ, ഓട്ടമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എഞ്ചിനിയറിങ് ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: gecbh.ac.in ഫോൺ: 9895955657.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates