Assistant Professor, Architect, Technician job Vacancies chat gpt
Career

അസിസ്റ്റ​ന്റ് പ്രൊഫസർ, ആർക്കിടെക്റ്റ്, ടെക്നീഷ്യൻ ഒഴിവുകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം ​ഗവൺമെ​ന്റ് മെഡിക്കൽ കോളജ്, ആറ്റിങ്ങൽ ഐ ടി ഐ, തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിങ് കോളജ്, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്,ഇംപാക്ട് കേരള ലിമിറ്റഡ് എന്നിവിടങ്ങളിൽ വിവിധ തസ്തികളിൽ ഒഴിവുണ്ട്.

ലാബ് ടെക്നീഷ്യൻ

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള KHRWS കാത്ത് ലാബിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

സെപ്റ്റംബർ മൂന്നിന് രാവിലെ 11ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി KHRWS റീജിയണൽ മാനേജരുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അന്നേദിവസം 10ന് മുമ്പായി അഭിമുഖത്തിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in

അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗത്തിൽ താൽക്കാലിക അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നു. ഇതിനായി ഓഗസ്റ്റ് 27 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലുമായി രാവിലെ 9.30 ന് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ www.sctce.ac.in ലഭ്യമാണ്.

ആർക്കിടെക്റ്റ്

ഇംപാക്ട് കേരള ലിമിറ്റഡ് ആർക്കിടെക്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 8 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: https://impactkerala.lsgkerala.gov.in

ഇൻസ്ട്രക്ടർ

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് 800 രൂപ ദിവസ വേതന നിരക്കിൽ നിയമനം നടത്തുന്നു.

ഫിസിക്കൽ എജ്യൂക്കേഷൻ ബിരുദം/ ബിരുദാനന്തര ബിരുദം/ സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്.

ഓഗസ്റ്റ് 27 രാവിലെ 11.30 ന് കോളേജിലെ സി ജി പി യു ഹാളിൽ അഭിമുഖം നടത്തും.

താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ

ആറ്റിങ്ങൽ ഗവ. ഐ ടി ഐ യിൽ മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ SCCC വിഭാഗത്തിൽ ഒരു ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനിയറിങ് ഡിഗ്രി/ ഡിപ്ലോമ/ ബന്ധപ്പെട്ട ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC-യും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ആണ് ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള യോഗ്യത.

താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 30ന് നടത്തുന്നു. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15ന് ഐ ടി ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

അപ്ര​ന്റിസ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ബയോമെഡിക്കൽ എൻജിനിയറിങ് അപ്രന്റിസുകളെ നിയമിക്കുന്നു. ഇതിനായി അഭിമുഖം നടത്തും.

സെപ്റ്റംബർ മൂന്നിനാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുക. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

Job News: vacancies for various posts at Government Medical College, Attingal ITI, SCT College of Engineering, Thiruvananthapuram College of Engineering, and Impact Kerala Limited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT