Ayurveda Paramedical Supplementary Exam Timetable Released special arrangement
Career

ആയുർവേദ പാരാമെഡിക്കൽ കോഴ്സ്; സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

പരീക്ഷയ്ക്ക് ഹാജരാകേണ്ട വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റുകൾ നവംബർ 25 മുതൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ വിതരണം ചെയ്യും. മറ്റു ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാ ദിവസം തന്നെ പരീക്ഷാകേന്ദ്രത്തിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റാവുന്നതാണ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2025 ഡിസംബർ 1 മുതൽ ആരംഭിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്‌സ് പാരാമെഡിക്കൽ കോഴ്‌സുകളുടെ സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ സപ്ലിമെന്ററി പരീക്ഷകൾ ഏക പരീക്ഷാ കേന്ദ്രമായ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നടക്കും.

പരീക്ഷാ തീയതികളും വിഷയക്രമവും ഉൾപ്പെടെയുള്ള ടൈംടേബിൾ സർക്കാർ/എയ്ഡഡ് ആയുർവേദ കോളേജുകൾ, സ്വശ്രയ കോളേജുകൾ, കൂടാതെ www.govtayurvedacollegetvm.nic.in, www.gack.kerala.gov.in, www.ayurvedacollege.ac.in എന്നീ വെബ്സൈറ്റുകളിലും ലഭ്യമാണ്.

പരീക്ഷയ്ക്ക് ഹാജരാകേണ്ട വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റുകൾ നവംബർ 25 മുതൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ വിതരണം ചെയ്യും. മറ്റു ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാ ദിവസം തന്നെ പരീക്ഷാകേന്ദ്രത്തിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റാവുന്നതാണ്. ഹാൾടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖകളിൽ ഒന്ന് (ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്) നിർബന്ധമായും വിദ്യാർഥികൾ കയ്യിൽ കരുതണം.

പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുൻപ് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാളിൽ കൊണ്ടുവരരുത്. രജിസ്ട്രേഷൻ വിവരങ്ങളിൽ പിഴവുകൾ ഒഴിവാക്കാൻ വിദ്യാർത്ഥികൾ ഹാൾടിക്കറ്റും അപേക്ഷാ വിശദാംശങ്ങളും പരിശോധിക്കണം. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മേൽപ്പറഞ്ഞ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Education news: Kerala Releases Timetable for Ayurveda Paramedical Supplementary Exams 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

പൊലീസ് ക്വാട്ടേഴ്‌സില്‍ ഫാനില്‍ തുങ്ങിമരിച്ച നിലയില്‍; ചെര്‍പ്പുളശേരി എസ്എച്ച്ഒ ജീവനൊടുക്കി

കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

കഴിഞ്ഞ തവണ കോണ്‍ഗ്രസിനായി പ്രചാരണം; ഇത്തവണ സിപിഎം സ്ഥാനാര്‍ഥി; തൃശൂരിലും പാര്‍ട്ടിക്കുള്ളില്‍ പോര്

എസി കോച്ചില്‍ യാത്ര; ' ചെന്നൈ - മംഗലാപുരം ട്രെയിനില്‍ നിന്നും അരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു, 'സാസി' സംഘം പിടിയില്‍

SCROLL FOR NEXT