AYUSH Mission has invited applications for Speech Therapist and Psychotherapist posts. Vacancies are also available for Assistant Manager at Information Technology Infrastructure Limited. Apply now KSITIL instagram
Career

ആയുഷ് മിഷനിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ അസിസ്റ്റ​ന്റ മാനേജ‍ർ തസ്തികകളിൽ ഒഴിവ്

ആയുഷ് മിഷനിലെ നിയമനത്തിനായുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 ആണ്, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ഒഴിവിലേക്കുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ടാണ്.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിലെ പദ്ധതികളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവ് നികത്തുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു.

നാഷണൽ ആയുഷ് മിഷനിലെ ഒഴിവുകൾ

ബി എ എസ് എൽ പിയാണ് സ്പീച്ച് തെറാപിസ്റ്റിനുള്ള യോഗ്യത. സൈക്കോളജി/ അപ്ലൈഡ് സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജിയിലെ എം എസ് സിയാണ് സൈക്കോതെറാപിസ്റ്റിനുള്ള യോഗ്യത.

യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം www.nam.kerala.gov.in നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ഉദ്യോഗാർഥികൾ അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി :ഫെബ്രുവരി 10 വൈകിട്ട് അഞ്ച് മണി.

ഇതിനായുള്ള അഭിമുഖം: ഫെബ്രുവരി 12 രാവിലെ 10 മുതൽ നടക്കും.

വാക് ഇൻ ഇന്റർവ്യു നടക്കുന്ന സ്ഥലം: പൂജപ്പുര സർക്കാർ ആയുർവേദ കോളജ് സ്തീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ .

കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KITFRA)

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (സിസ്റ്റം അഡ്മിൻ) തസ്തികയിലാണ് ഒഴിവുള്ളത്.

യോഗ്യതയും താൽപ്പര്യവുമുള്ളവർ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് www.cmd.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി എട്ട് വൈകുന്നേരം അഞ്ച് മണി ആണ്.

യോഗ്യത :കമ്പ്യൂട്ടർ സയൻസിൽ ഒന്നാം ക്ലാസ് ബി ടെക് ആണ്

പ്രവൃത്തി പരിചയം: നെറ്റ്‌വർക്കിങ്, വിൻഡോസ് സെർവർ, ഡേറ്റാബേസ് മാനേജ്‌മെന്റ്, ഫയർവാൾ, ലിനക്സ് എന്നിവയിൽ പ്രവർത്തന പരിജ്ഞാനവും സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റോളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.

പ്രായം: 35 വയസ്സ്

ശമ്പളം: പ്രതിമാസം 45,800 രൂപ സമാഹൃതം

Job Alert: Vacancies are available for the posts of Speech Therapist and Psychotherapist under the AYUSH Mission, and for the post of Assistant Manager at Kerala Information Technology Infrastructure Limited. Apply now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ

രോഹന്‍ കുന്നുമ്മല്‍ പുറത്താകാതെ 132 റണ്‍സ്; രഞ്ജിയില്‍ മികച്ച സ്‌കോറിനായി കേരളം

കുഞ്ഞിനെ വെള്ളത്തില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കൊച്ചിയില്‍ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം

SCROLL FOR NEXT