ബാങ്ക് ഓഫ് ബറോഡ (BOB)യിൽ മാനേജർ,സീനിയർ മാനേജർ, ഓഫീസർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ബി ടെക്, ബിഇ, എംടെക്,എംഇ, എംസിഎയോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.
വിവിധ ഐടി തസ്തികകളിലാണ് ഒഴിവുകളുള്ളത്. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ, bankofbaroda.bank.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 19 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ഡെവലപ്പർ, എൻജിനീയർ, അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ വിവിധ ഐടി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
ആകെ ഒഴിവുകൾ 418 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ മുഴുവൻ സമയ ബിഇ/ബിടെക്/എംടെക്/എംഇ/എംസിഎയും നിശ്ചിത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 22 മുതൽ 37 വയസ്സ് വരെ (തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും)ശമ്പളസ്കെയിൽ 85,920 മുതൽ 1,05,280 വരെ തസ്തികയനുസരിച്ച് വ്യത്യാസപ്പെടും.
ശമ്പളം : 48,480 - 85,920 സ്കെയിലിൽ
പ്രായം : 22 - 32 വയസ്സ്
അവശ്യ യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ മുഴുവൻ സമയ ബി ഇ/ബി ടെക്/എംടെക്/എംഇ/എംസിഎ ഇവയിൽ ഏതെങ്കിലും
പ്രവൃത്തി പരിചയം : ഐടിയിൽ കുറഞ്ഞത് ഒരു വർഷത്തെ സാങ്കേതിക പരിചയം
ശമ്പളം : 64,820 - 93,960 സ്കെയിലിൽ
പ്രായം : 24 - 34 വയസ്സ്
അവശ്യ യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ മുഴുവൻ സമയ ബി ഇ/ബി ടെക്/എംടെക്/എംഇ/എംസിഎ
പ്രവൃത്തി പരിചയം: തസ്തികയനുസരിച്ച് നിർദ്ദിഷ്ട ഡൊമെയ്ൻ പരിചയത്തോടെ ഐടിയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ സാങ്കേതിക പരിചയം
ശമ്പളം : 85,920 - 1,05,280 സ്കെയിലിൽ
പ്രായം: 27 -37 വയസ്സ്
അവശ്യ യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ മുഴുവൻ സമയ ബി ഇ/ബി ടെക്/എംടെക്/എംഇ/എംസിഎ
പ്രവൃത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ സാങ്കേതിക പരിചയവും ഐടിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ സാങ്കേതിക പരിചയവും.
ജനറൽ / ഒബിസി / ഇഡബ്ല്യുഎസ്: 850/- രൂപ (ജിഎസ്ടി ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ
എസ്‌സി / എസ്ടി / പിഡബ്ല്യുഡി / ഇഎസ്എം / ഡിഇഎസ്എം / സ്ത്രീകൾ : 175/- രൂപ (ജിഎസ്ടി ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ
അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 19
അപേക്ഷ സമർപ്പിക്കേണ്ട ഓൺലൈൻ വിലാസത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്സൈറ്റ്: https://bankofbaroda.bank.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates