BCPL Recruitment 2026 Apply for 24 Non Executive Posts. file
Career

BCPL: നോൺ എക്സിക്യൂട്ടീവ് വിഭാഗത്തിൽ 24 ഒഴിവുകൾ; ഡിഗ്രി മുതൽ യോഗ്യത

ഫോർമാൻ, ജൂനിയർ സുപ്പീരിയിനൻറ്, ഓപ്പറേറ്റർ , ടെക്‌നിഷ്യൻ, ട്രെയിനി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡ് (BCPL) 24 ഒഴിവുകളിലേക്ക് നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം നടത്തുന്നു. ഫോർമാൻ, ജൂനിയർ സുപ്പീരിയിനൻറ്, ഓപ്പറേറ്റർ , ടെക്‌നിഷ്യൻ, ട്രെയിനി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 09.

ഒഴിവുകൾ

  • ഫോർമാൻ (കെമിക്കൽ) – 3

  • ഫോർമാൻ (സിവിൽ) – 1

  • ജൂനിയർ സൂപ്രണ്ടന്റ് (ഹ്യൂമൻ റിസോഴ്സസ്) – 1

  • ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ) – 1

  • ഓപ്പറേറ്റർ (കെമിക്കൽ) – 8

  • ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) – 3

  • ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) – 2

  • ടെക്നീഷ്യൻ (മെക്കാനിക്കൽ) – 2

  • ഓപ്പറേറ്റർ (കെമിക്കൽ) ട്രെയിനി – 1

  • ടെക്നീഷ്യൻ (മെക്കാനിക്കൽ) ട്രെയിനി – 1

  • അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി – 1

വിദ്യാഭ്യാസ യോഗ്യത

  • ഫോർമാൻ: ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ, കുറഞ്ഞത് 55 ശതമാനം മാർക്ക്

  • ജൂനിയർ സൂപ്രണ്ടന്റ് (HR): ബിരുദം + പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസിൽ ഡിപ്ലോമ

  • ഓപ്പറേറ്റർ (കെമിക്കൽ): ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെയുള്ള B.Sc അല്ലെങ്കിൽ കെമിസ്ട്രിയിൽ B.Sc ഓണേഴ്സ്, കുറഞ്ഞത് 50 ശതമാനം മാർക്ക്

  • ടെക്നീഷ്യൻ: പത്താം ക്ലാസ് + ബന്ധപ്പെട്ട ITI ട്രേഡ്

  • അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി: B.Com, കുറഞ്ഞത് 50 ശതമാനം മാർക്ക് +കംപ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ് മിനിറ്റിൽ 40 വാക്കുകൾ വരെ വേഗത

ഫോർമാൻ , ജൂനിയർ സുപ്പീരിയിനൻറ് തസ്തികകൾക്ക് പരമാവധി പ്രായം 32 വയസ്സും ഓപ്പറേറ്റർ , ടെക്‌നിഷ്യൻ , ട്രെയിനി തസ്തികകൾക്ക് 30 വയസ്സുമാണ്. പ്രായം കണക്കാക്കുന്നത് 2026 ഒക്ടോബർ 9 അടിസ്ഥാനമാക്കിയാണ്.

അപേക്ഷകർ ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡ്(BCPL)യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 9 വൈകിട്ട് 5 മണി.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://bcplonline.co.in/UploadFiles/Downloads/BCPL-NE062026.pdf

BCPL Recruitment 2026 Apply for 24 Non Executive Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാം എന്നതിന്റെ മാതൃകയായാണ് മോദി സര്‍ക്കാര്‍; ഗ്യാനേഷ് കുമാര്‍ ബിജെപിയില്‍ ചേരുന്നതായിരുന്നു ഭേദം'

കേസ് കത്തി നില്‍ക്കെ 'ആനക്കൊമ്പ്' സമ്മാനിക്കാന്‍ വന്നവര്‍; മോഹന്‍ലാലിന്‍റെ പ്രതികരണത്തെക്കുറിച്ച് കലാ സംവിധായകന്‍

ഹാട്രിക്ക് സ്വര്‍ണ സ്വപ്‌നം പൊലിഞ്ഞു; ഷോട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങിന് വെള്ളി

'രാവിലെ മുതൽ വൈകുന്നേരം വരെ കാൽ മടക്കി കെട്ടി വച്ചിരിക്കുകയായിരുന്നു; കട്ട് പറഞ്ഞതിന് ശേഷവും ഞാൻ നിർത്താതെ കരഞ്ഞു'

ബിരുദധാരികൾക്ക് ലൈഫ് മിഷനിൽ ഇന്റേൺ ഷിപ്പിന് അവസരം !