Recruitment notification released by Navratna PSU Bharat Electronics Limited (BEL) offering high-salary government jobs for engineers. BEL
Career

മികച്ച ശമ്പളമുള്ള കേന്ദ്രസർക്കാർ ജോലി, നവരത്ന കമ്പനിയിൽ എൻജിനീയർമാർക്ക് അവസരം, ഭാരത് ഇലക്ട്രോണിക്സിൽ ഇന്ന് മുതൽ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണ്

സമകാലിക മലയാളം ഡെസ്ക്

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി (BEL) ൽ എൻജിനീയർമാർക്ക് അവസരം. ഇന്ന് മുതൽ അപേക്ഷ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബിഇ/ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) സീനിയർ എൻജിനീയർ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഭെൽ (BEL ) ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണ്.

കരസേന, നാവികസേന, വ്യോമസേന എന്നിവയ്‌ക്കായി അത്യാധുനിക ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും സംവിധാനങ്ങളും ഈ പൊതുമേഖലാ സ്ഥാപനം നിർമ്മിക്കുന്നു. ഇതിന് പുറമെ ഹോംലാൻഡ് സെക്യൂരിറ്റി സൊല്യൂഷൻ, സ്മാർട്ട് സിറ്റി, ഇ-ഗവേണൻസ് സൊല്യൂഷൻ, സാറ്റലൈറ്റ് ഇന്റഗ്രേഷൻ ഉൾപ്പെടെയുള്ള ബഹിരാകാശ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ, ഇ-വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ഊർജ്ജ സംഭരണ ​​ഉൽപ്പന്നങ്ങൾ, സോളാർ, നെറ്റ്‌വർക്ക് ആൻഡ് സൈബർ സെക്യൂരിറ്റി, റെയിൽവേ ആൻഡ് മെട്രോ സൊല്യൂഷൻസ്, വിമാനത്താവള സൊല്യൂഷന, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ, ടെലികോം ഉൽപ്പന്നങ്ങൾ, പാസീവ് നൈറ്റ് വിഷൻ ഉപകരണങ്ങൾ, മെഡിക്കൽ ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ സൊല്യൂഷൻ തുടങ്ങിയ വിവിധ മേഖലകളിലേക്കും ഭെൽ (BEL ) പ്രവർത്തനം വൈവിധ്യവൽക്കരിച്ചിട്ടുണ്ട്.

തസ്തിക, യോഗ്യത, ശമ്പളം, പ്രായപരിധി. ഒഴിവുകൾ എന്നിവ അറിയാം

തസ്തികയുടെ പേര്: സീനിയർ എഞ്ചിനീയർ E-III

യോഗ്യത : കമ്പ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിലേതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ബിഇ/ബി ടെക്

(കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്; ഇലക്ട്രോണിക്സ്,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കമ്മ്യൂണിക്കേഷൻ,ടെലികമ്മ്യൂണിക്കേഷൻ ഇവയിലേതെങ്കിലും വിഷയത്തിലാണ് എൻജിനീയറിങ് ബിരുദം നേടിയിരിക്കേണ്ടത്.)

പ്രവൃത്തിപരിചയം: ബന്ധപ്പെട്ട വ്യവസായ മേഖലയിൽ നാല് വർഷത്തെ യോഗ്യതാനന്തര പരിചയം ആവശ്യമാണ്. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെയിനികൾ/നിശ്ചിതകാലാവധി / ഭെല്ലിൽ (BEL) കരാർ സംബന്ധമായ ജോലി പരിചയം എന്നിവ പരിഗണിക്കില്ല.

സർട്ടിഫിക്കേഷൻ: നിർദ്ദിഷ്ട OEM അല്ലെങ്കിൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കേഷനുകളിൽ ഒന്നെങ്കിലും ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി: 32 വയസ്സ്

മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഇളവുകൾ ലഭിക്കും.

നിയമന രീതി : സ്ഥിരം നിയമനം

ഒഴിവുകളുടെ എണ്ണം: അഞ്ച്

അപേക്ഷാ ഫീസ്

600 രൂപയും 18% ജി എസ് ടിയും

എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടർ എന്നിവർ അപേക്ഷ ഫീസ് ഒടുക്കേണ്ടതില്ല.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 30

ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Job Alert: Engineers have opportunity to secure a high-salary central government job as Navratna PSU Bharat Electronics Limited (BEL) opens recruitment. Eligible candidates can apply online starting today. Check eligibility, salary, and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് കുമാർ രാജിവെയ്ക്കില്ല, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പ്രശ്നം തീര്‍ന്നെന്ന് ഇടതു മുന്നണി വിലയിരുത്തല്‍

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍; പ്രസിദ്ധമായ കണ്ണമാലി നേര്‍ച്ചസദ്യ മാര്‍ച്ച് 19ന്, അറിയാം ഐതീഹ്യം

'രാജിവെച്ച് പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?'

'തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്'

'കുടുംബ പ്രശ്‌നമാണ്, പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്'; ഗണേഷിനെ പിന്തുണച്ച് സ്പീക്കര്‍

SCROLL FOR NEXT