Bharat Electronics Limited (BEL), under the Ministry of Defence, has invited applications for the recruitment of 350 Probationary Engineers. bel/x
Career

350 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട ; എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം

ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലായി ആകെ 350 ഒഴിവുകളാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (BEL) പ്രൊബേഷണറി എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലായി ആകെ 350 ഒഴിവുകളാണുള്ളത്. അപേക്ഷകൾ ഒക്ടോബർ 28 മുതൽ സമർപ്പിക്കാം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകൾ

പ്രൊബേഷണറി എഞ്ചിനീയർ

  • ഇലക്ട്രോണിക്സ്- 200

  • മെക്കാനിക്കൽ- 150

പ്രായപരിധി

2026 ഒക്ടോബർ ഒന്നിന് ജനറൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് പരമാവധി 25 വയസ്സാണ് പ്രായപരിധി.

  • ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷം ഇളവ്.

  • എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷം ഇളവ്.

  • ഭിന്നശേഷി വിഭാഗക്കാർക്ക് 10 വർഷം ഇളവ്.

  • വിമുക്തഭടന്മാർക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

യോഗ്യത

പ്രൊബേഷണറി എഞ്ചിനീയർ (ഇലക്ട്രോണിക്സ്)

  • ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിൽ ബി.ഇ./ബി.ടെക്

  • അല്ലെങ്കിൽ നാലുവർഷത്തെ ബി.എസ്‌സി എഞ്ചിനീയറിങ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

പ്രൊബേഷണറി എഞ്ചിനീയർ (മെക്കാനിക്കൽ)

  • മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ നാലുവർഷത്തെ ബി.എസ്‌സി എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത.

  • ജനറൽ, ഒബിസി (നോൺ ക്രീമി ലെയർ), ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് ഒന്നാം ക്ലാസ് ബിരുദം ആവശ്യമാണ്.

  • എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് പാസ് ക്ലാസ് മതിയാകും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ-II ഗ്രേഡിൽ 40,000 രൂപ മുതൽ 1,40,000 രൂപ വരെയാണ് ശമ്പള സ്കെയിൽ. മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ വാർഷിക സി.ടി.സി ഏകദേശം 13 ലക്ഷം രൂപയായിരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും യോഗ്യത സംബന്ധിച്ച നിബന്ധനകൾ പരിശോധിക്കുന്നതിനും ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.

https://bel-india.in/wp-content/uploads/2026/10/External-Ad-2026-English-1.pdf

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://bel-india.in/

Bharat Electronics Limited (BEL), under the Ministry of Defence, has invited applications for the recruitment of 350 Probationary Engineers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത

ആ ഒറ്റ ഇന്നിങ്‌സ് മതിയായിരുന്നു ഇഷാനെ മറികടക്കാന്‍; അഭിഷേക് വീണ്ടും ഒന്നാമത്; രണ്ടാം സ്ഥാനത്ത് പാക് നായകന്‍

'സിനിമ വലിയൊരു അഡിക്ഷനാണ്, അത് ഉപേക്ഷിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്; അക്കാര്യത്തിൽ വിജയ്‌യെ ഞാൻ നമിക്കുന്നു'

പഞ്ചാക്ഷരി മന്ത്രത്തിന്റെ അർഥമെന്ത്?, ആർക്കൊക്കെ ജപിക്കാം?; അറിയാം ഫലം

15 ഗ്രാം ലെയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്: പെപ്സികോയ്ക്ക് പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ കോടതി