BSF Sports Quota Recruitment 2025 Golden Opportunity for Talented Athletes  @BsfAcademyIndia
Career

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കായിക താരങ്ങൾക്ക് അവസരം

സമകാലിക മലയാളം ഡെസ്ക്

കായിക താരങ്ങൾക്ക് അവസരവുമായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്). സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2025 ന്റെ വിജ്ഞാപനം പുറത്തിറങ്ങി. സ്വന്തം സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച് മെഡൽ നേടിയിട്ടുള്ളതോ,അന്തരാഷ്ട്ര തലത്തിൽ പങ്കെടുത്തിട്ടുള്ള കായിക താരങ്ങൾക്ക് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ആയി നിയമനം നേടാനുള്ള അവസരമാണിത്.

അകെ 391 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 21,700 മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും. അമ്പെയ്ത്ത്,അത്‌ലറ്റിക്സ്,ബാസ്‌ക്കറ്റ്ബോൾ, ബാഡ്മിന്റൺ,ബോക്‌സിംഗ്,സൈക്ലിംഗ്,ഡൈവിംഗ്,കുതിരസവാരി,ഫെൻസിംഗ്,ഫുട്ബോൾ, ജിംനാസ്റ്റിക്സ്,ഹാൻഡ്‌ബോൾ,ഹോക്കി,ജൂഡോ,കബഡി,കരാട്ടെ,കിക്ക് വോളിബോൾ,ഷൂട്ടിംഗ്,നീന്തൽ,ടേബിൾ ടെന്നീസ്,തായ്ക്വോണ്ടോ,വോളിബോൾ,വാട്ടർ പോളോ,വാട്ടർ സ്‌പോർട്‌സ്,ഗുസ്തി (ഫ്രീ സ്റ്റൈൽ),ഗുസ്തി (ജി ആർ),വുഷു,യോഗ,വെയ്റ്റ് ലിഫ്റ്റിങ് എന്നി കായിക ഇനങ്ങളിൽ ആണ് ഒഴിവുകളിൽ ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.

കായിക യോഗ്യത

ഇന്ത്യൻ ടീമിലെ അംഗമായി അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ അംഗീകരിച്ച ഏതെങ്കിലും അന്താരാഷ്ട്ര കായിക ഇനത്തിൽ പങ്കെടുത്തതോ മെഡൽ നേടിയതോ ആയ കായിക താരങ്ങൾ.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അല്ലെങ്കിൽ ബന്ധപ്പെട്ട സ്പോർട്സ് ഫെഡറേഷൻ അംഗീകരിച്ച ഏതെങ്കിലും ദേശീയ ഗെയിംസ്/ചാമ്പ്യൻഷിപ്പ് അല്ലെങ്കിൽ ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ മെഡൽ (സ്വർണ്ണം, വെള്ളി, അല്ലെങ്കിൽ വെങ്കലം) നേടിയ കളിക്കാർ.

04/11/2023 നും 04/11/2025 നും ഇടയിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തവർ ആയിരിക്കണം.

പ്രായപരിധി

18 മുതൽ 23 വയസ്സ് വരെയാണ് ഉദ്യോഗാർത്ഥികളുടെ പ്രായപരിധി.

സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ബാധകമാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകരുടെ കായിക നേട്ടങ്ങളും,മറ്റ് വിവരങ്ങളും സൂക്ഷ്മമായി പരിശോധിക്കും. ഔദ്യോഗിക വിജ്ഞാപനത്തിൽ വിശദമാക്കിയിരിക്കുന്നതുപോലെ കായിക നേട്ടങ്ങൾക്ക് നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഇതാണ് ആദ്യ ഘട്ടം.

ഡോക്യുമെന്റേഷൻ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST)

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റേഷൻ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST) എന്നിവയ്ക്ക് വിളിക്കും. ഈ ഘട്ടത്തിൽ, എല്ലാ ഒറിജിനൽ രേഖകളും (വിദ്യാഭ്യാസം, കായികം) പരിശോധിക്കും. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവുകൾ (ഉയരം, നെഞ്ചളവ്) എന്നിവ പരിശോധിക്കും.

വിശദമായ മെഡിക്കൽ പരിശോധന (DME)

PST പാസാകുന്ന ഉദ്യോഗാർത്ഥികൾ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് (DME) വിധേയരാകും. സേനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉദ്യോഗാർത്ഥികളുടെ ഫിറ്റ്നസ് വിലയിരുത്തുന്നതിന് BSF മെഡിക്കൽ ബോർഡ് സമഗ്രമായ മെഡിക്കൽ പരിശോധന നടത്തും. അതിനു ശേഷം ഫൈനൽ ലിസ്റ്റ് പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്കായി https://rectt.bsf.gov.in/ സന്ദർശിക്കുക.

Job alert: BSF Sports Quota Recruitment 2025 Golden Opportunity for Talented Athletes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

'അന്നേ അറിയാമായിരുന്നു ഇന്‍ഡിഗോ നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്; എനിക്ക് അവാര്‍ഡ് തരേണ്ടതായിരുന്നു'

പാക്കറ്റ് പാൽ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

വീട്ടിൽ രക്തസമ്മർദം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'വിളിക്കാത്ത സ്ഥലത്ത് പോയി ഇരിക്കരുത്, കടക്കു പുറത്ത് എന്നു പറഞ്ഞത് അതുകൊണ്ട്'

SCROLL FOR NEXT