C-DAC Announces Vacancies for Project Engineer and Associate Posts in Thiruvananthapuram file
Career

C-DAC: തിരുവനന്തപുരത്ത് നിയമനം നേടാം, ഫ്രഷേഴ്‌സിനും അവസരം; ബി.ടെക് യോഗ്യത, എഴുത്ത് പരീക്ഷയില്ല

ബി.ടെക്/ബി.ഇ, എം.എസ്‌സി, എം.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം,റായ്പൂർ,ഡൽഹി,ബംഗളൂരു,പട്ന എന്നിവിടങ്ങളാണ് ഒഴിവുകൾ ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാർ സ്ഥാപനമായ സി-ടാകിന് (C-DAC) കീഴിലുള്ള തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ വിവിധ തസ്തികകളിലായി ആകെ 60 ഒഴിവുകളുണ്ട്. ബി.ടെക്/ബി.ഇ, എം.എസ്‌സി, എം.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം,റായ്പൂർ,ഡൽഹി,ബംഗളൂരു,പട്ന എന്നിവിടങ്ങളാണ് ഒഴിവുകൾ ഉള്ളത്.

തസ്തിക- ഒഴിവുകളുടെ എണ്ണം (തിരുവനന്തപുരം)

  • സീനിയർ പ്രോജക്ട് എഞ്ചിനീയർ: 13 ഒഴിവുകൾ

  • സീനിയർ പ്രോജക്ട് എഞ്ചിനീയർ (അപ്ലിക്കേഷൻ സെക്യൂരിറ്റി): 1 ഒഴിവ്

  • പ്രോജക്ട് എഞ്ചിനീയർ (എക്സ്പീരിയൻസ്ഡ്): 9 ഒഴിവുകൾ

  • പ്രോജക്ട് എഞ്ചിനീയർ (അപ്ലിക്കേഷൻ സെക്യൂരിറ്റി ടെസ്റ്റിംഗ്): 2 ഒഴിവുകൾ

  • പ്രോജക്ട് എഞ്ചിനീയർ (SOC അനലിസ്റ്റ്): 2 ഒഴിവുകൾ

  • പ്രോജക്ട് എഞ്ചിനീയർ (ഫ്രഷർ): 3 ഒഴിവുകൾ

  • പ്രോജക്ട് അസോസിയേറ്റ് (സപ്പോർട്ട് എഞ്ചിനീയർ - ഫ്രഷർ): 3 ഒഴിവുകൾ

യോഗ്യത

1 സീനിയർ പ്രോജക്ട് എഞ്ചിനീയർ- ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബി.ഇ/ബി.ടെക് (CS/IT/EC/EEE/Instrumentation) അല്ലെങ്കിൽ എം.സി.എ (MCA) എന്നിവയിൽ 60% മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. അപ്ലിക്കേഷൻ സെക്യൂരിറ്റി വിഭാഗത്തിലും ഇതേ യോഗ്യതയുള്ളവർക്ക് ഒഴിവുകളുണ്ട്.

2. പ്രോജക്ട് എഞ്ചിനീയർ

ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കായി പ്രോജക്ട് എഞ്ചിനീയർ, അപ്ലിക്കേഷൻ സെക്യൂരിറ്റി ടെസ്റ്റിംഗ്, SOC അനലിസ്റ്റ് എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. 60% മാർക്കോടെ ബി.ഇ/ബി.ടെക് (CS/IT/EC/EEE) ആണ് യോഗ്യത.

പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും പ്രോജക്ട് എഞ്ചിനീയർ ആകാൻ അവസരമുണ്ട്. 60% മാർക്കോടെ നിശ്ചിത വിഷയങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദമാണ് വേണ്ടത്.

3. പ്രോജക്ട് അസോസിയേറ്റ് (സപ്പോർട്ട് എഞ്ചിനീയർ)

തുടക്കക്കാർക്ക് അപേക്ഷിക്കാൻ കഴിയുന്ന തസ്തികയാണിത്. ഇതിലേക്ക് അപേക്ഷിക്കാൻ ബി.ഇ/ബി.ടെക് അല്ലെങ്കിൽ എം.സി.എ ബിരുദം മതിയാകും.

തിരുവനന്തപുരം സി-ഡാക്കിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചവരിൽ യോഗ്യരായ ഉദ്യോഗാർഥികൾക്കായി നേരിട്ടുള്ള അഭിമുഖം നടക്കും.

  • അഭിമുഖം നടക്കുന്ന സ്ഥലം: സി-ഡാക്, വെള്ളയമ്പലം, തിരുവനന്തപുരം.

  • ഫോൺ നമ്പർ: +91-471-272-3333

  • റിപ്പോർട്ടിംഗ് സമയം: രാവിലെ 08.30 മുതൽ 10.30 വരെ.

  • അഭിമുഖം നടക്കുന്ന മാസം: 2026 ജൂൺ (താൽക്കാലികം).

  • കൃത്യമായ തീയതി: അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ അഭിമുഖത്തിന്റെ കൃത്യമായ തീയതിയും സമയവും ഇ-മെയിൽ വഴി അറിയിക്കുന്നതാണ്.

മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകളുടെ വിവരങ്ങൾ,ശമ്പളം,മറ്റ് നിബന്ധനകൾ എന്നിവ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://www.cdac.in/index.aspx?id=current_jobs

C-DAC Announces Vacancies for Project Engineer and Associate Posts in Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് നിയമസഭയിൽ വിജയ് കരുത്ത് തെളിയിച്ചു; ടിവികെ സർക്കാരിന് ഭൂരിപക്ഷം

Kerala CM Selection Live: 'വയനാട് അമേഠിയാകും', രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പ്രതിഷേധം

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു; ഞെട്ടലോടെ കന്നഡ സിനിമാ ലോകം

മൈക്രോവേവ് ഓവൻ ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

കമ്പ്യൂട്ടറിന് മുന്നിൽ ദീർഘനേരമുള്ള ഇരിപ്പ്, നടുവേദന പരിഹരിക്കാൻ ഓഫീസിൽ തന്നെ ചെയ്യാവുന്ന ചില സ്ട്രെച്ചുകൾ

SCROLL FOR NEXT