CBSE Invites Applications For Single Girl Child Merit Scholarship  representative purpose only Chennai
Career

ഇരട്ടക്കുട്ടികൾക്ക് ഒറ്റപെൺകുട്ടി സ്കോള‍ർഷിപ്പ് ലഭിക്കുമോ?, സിബിഎസ്ഇ ഒറ്റ പെൺകുട്ടി സ്കോള‍ർഷിപ്പിന് ഒക്ടോബർ 23 വരെ അപേക്ഷിക്കാം; അറിയേണ്ട കാര്യങ്ങൾ

തെരഞ്ഞെടുത്ത വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം ഈ സ്കോളർഷിപ്പ് വഴി ലഭിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി ബിഎസ്ഇ) 2025 അധ്യയന വർഷത്തേക്കുള്ള ഒറ്റ പെൺകുട്ടി (Single Girl Child Merit Scholarship) സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു.

സിബിഎസ്ഇ പരീക്ഷയിൽ പത്താം ക്ലാസ് കഴിഞ്ഞ് സിബിഎസ്ഇ സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പ്രവേശനം ലഭിച്ച, ഒറ്റ പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്. പെൺകുട്ടികളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണിത്.

സ്കോളർഷിപ്പ് സാമ്പത്തിക സഹായം മാത്രമല്ല, വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സ്കോളർഷിപ്പിൽ ട്യൂഷൻ ഫീസ് ഉൾപ്പടെയാണ് നൽകുക. ഒക്ടോബ‍ർ 23 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.

സ്കോളർഷിപ്പിന്റെ നേട്ടങ്ങൾ

തെരഞ്ഞെടുത്ത വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം ഈ സ്കോളർഷിപ്പ് വഴി ലഭിക്കുന്നു. പരമാവധി രണ്ട് വർഷത്തേക്കാണ് ഈ ആനുകൂല്യം. ഇതിൽ ക്ലാസ് 11 ഉം ക്ലാസ് 12 ഉം ഉൾപ്പെടുന്നു. ECS അല്ലെങ്കിൽ NEFT ട്രാൻസ്ഫർ വഴി വിദ്യാർത്ഥിക്ക് നേരിട്ട് പണം നൽകും.

അപേക്ഷക‍ർക്കുള്ള മാനദണ്ഡങ്ങൾ

* വിദ്യാ‍‍ർത്ഥിനി മാതാപിതാക്കളുടെ ഏകമകളായിരിക്കണം. സഹോദരങ്ങൾ ഉള്ളവ‍‍ർക്ക് അപേക്ഷിക്കാനാവില്ല.

* സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 70% മാർക്ക് ലഭിച്ചിരിക്കണം.

* സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്ത ഏതെങ്കിലും സ്കൂളിൽ പതിനൊന്നാം ക്ലാസിൽ ചേ‍ർന്നിരിക്കണം.

* ഇന്ത്യയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് പത്താം ക്ലാസിലെ ട്യൂഷൻ ഫീസ് പ്രതിമാസം 2,500 കവിയരുത്.

*പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ട്യൂഷൻ ഫീസ് 3,000 കവിയരുത്.

* എൻ ആ‍ർ ഐ അപേക്ഷകരുടെ ട്യൂഷൻ ഫീസ് പ്രതിമാസം ₹6,000 കവിയരുത്.

*രക്ഷിതാക്കളുടെ വരുമാനം പ്രതിവ‍ർഷം എട്ട് ലക്ഷം രൂപയിൽ കവിയരുത്

*പതിനൊന്നാം ക്ലാസിൽ കുറഞ്ഞത് 70 ശതമാനം മാർക്ക് നേടി പന്ത്രണ്ടാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടുന്നവ‍ർക്ക് സ്കോളർഷിപ്പ് പുതുക്കൽ സാധ്യമാണ്.

ആവശ്യമായ രേഖകൾ

*പത്താം ക്ലാസ് മാർക്ക് ഷീറ്റിൻ്റെ ഔദ്യോഗിക പകർപ്പ്.

*വിദ്യാർത്ഥി ഒറ്റ പെൺകുട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, എസ്‌ഡി‌എം, എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, അല്ലെങ്കിൽ നോട്ടറി എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അഫിഡവിറ്റ്.

* നിലവിലെ സ്കൂളിലെ പ്രിൻസിപ്പലിൽ നിന്നുള്ള എൻറോൾമെൻ്റും ഫീസ് വിവരങ്ങളും സ്ഥിരീകരിക്കുന്ന സ്‌കൂൾ അണ്ടർടേക്കിങ്.

*ഫണ്ട് നേരിട്ട് കൈമാറ്റം ചെയ്യുന്നതിനായി വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ കാർഡ്.

*ബാങ്ക് പാസ്ബുക്ക് അല്ലെങ്കിൽ കാൻസൽ ചെയ്ത ചെക്ക്.

*അധ്യയന വർഷത്തെ ട്യൂഷൻ ഫീസ് അടച്ചതിൻ്റെ ഫീസ് രസീത്.

*വിദ്യാർത്ഥിയുടെ പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ.

ഇരട്ടക്കുട്ടികളാണെങ്കിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാമോ?

ഇരട്ടക്കുട്ടികളാണെങ്കിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

എല്ലാ അപേക്ഷകളും വിദ്യാർത്ഥിനി നിലവിൽ പഠിക്കുന്ന സ്കൂൾ വിശദമായി പരിശോധിക്കണം. അപൂ‍ർണ്ണമായതോ ശരിയായ രീതിയിൽ പരിശോധിക്കാത്തതോ ആയ അപേക്ഷകൾ നിരസിക്കപ്പെടാം. വിദ്യാർത്ഥി നല്ല പെരുമാറ്റം, പതിവ് ഹാജർ, അക്കാദമിക് പ്രകടനം എന്നിവ നിലനിർത്തിയാൽ മാത്രമേ സ്കോളർഷിപ്പ് തുടരുകയുള്ളൂ.

ഒരിക്കൽ റദ്ദാക്കിയ സ്കോളർഷിപ്പ് ഒരു സാഹചര്യത്തിലും പുതുക്കാൻ കഴിയില്ലെന്നും ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

അപേക്ഷ സമർപ്പിക്കേണ്ടത് cbseit.in എന്ന സിബിഎസ്ഇ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് .

വിശദവിവരങ്ങൾക്ക്:https://www.cbse.gov.in/cbsenew/scholar

Education News: Selected students receive a monthly financial assistance of Rs. 1,000 CBSE single girl scholarship . This benefit is valid for a maximum of two years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

SCROLL FOR NEXT